Friday, March 13, 2026 Last Updated 30 Min 4 Sec ago English Edition
Todays E paper
Ads by Google
Sunday 22 Feb 2026 11.34 PM

മോഷണക്കുറ്റം ആരോപിച്ച്‌ അപമാനിക്കാന്‍ ശ്രമം;യുവതി ജീവനൊടുക്കി

കാസര്‍ഗോഡ്‌: കാസര്‍ഗോഡ്‌ യുവതി ജീവനൊടുക്കി. നാലത്തടുക്ക സ്വദേശിനി ജസീല(24)യാണു മരിച്ചത്‌. മോഷണക്കുറ്റം ആരോപിച്ച്‌ അപമാനിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ്‌ മരിച്ചതെന്നു പരാതി. അയല്‍വാസികളില്‍ നിന്നും പോലീസില്‍ നിന്നും ജസീല മാനസിക പീഡനം നേരിട്ടെന്ന്‌ കുടുംബം ആരോപിച്ചു. മാനസികപീഡനത്തെത്തുടര്‍ന്നാണ്‌ ജസീല മരിച്ചതെന്ന്‌ ചൂണ്ടികാട്ടി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ഞായറാഴ്‌ചയാണ്‌ ജസീല വിഷം കഴിച്ചത്‌. കാസര്‍കോട്‌ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്‌ മരണം.
താന്‍ നിരപരാധിയാണെന്ന്‌ പറഞ്ഞു കൊണ്ട്‌ വീഡിയോ ചിത്രീകരിച്ച ശേഷമായിരുന്നു 24കാരിയായ ജസീല വിഷം കഴിച്ചത്‌. ജസീലയുടെ വീഡിയോയും പുറത്തുവന്നു. ഭര്‍ത്താവിന്റെ വീടിനടുത്തുള്ള അയല്‍വാസിയായ യുവാവും കുടുംബവും ചേര്‍ന്ന്‌ ജസീലയ്‌ക്കെതിരെ ഉന്നയിച്ച മോഷണ ആരോപണവും തുടര്‍ന്നുണ്ടായ പരസ്യമായ സ്വഭാവഹത്യയുമാണ്‌ ആത്മഹത്യക്ക്‌ കാരണമെന്ന്‌ കുടുംബം ആരോപിച്ചു. പോലീസ്‌ സ്‌റ്റേഷനില്‍ വെച്ച്‌ വനിതാ ഉദാ്യേഗസ്‌ഥരുടെ അസാന്നിധ്യത്തില്‍ യുവതിയെ ചോദ്യം ചെയ്ലിന്റെ പേരില്‍ മാനസികമായി പീഡിപ്പിച്ചതായും പരാതിയുണ്ട്‌. രണ്ട്‌ കുട്ടികളുടെ മാതാവാണു ജസീല.
സ്വര്‍ണം മോഷ്‌ടിച്ചെന്ന ആരോപണത്തില്‍ ആദൂര്‍ പോലീസ്‌ ചോദ്യം ചെയ്‌തെങ്കിലും ജസീലയ്‌ക്ക്‌ എതിരെ തെളിവുകളില്ലാത്തതിനാല്‍ വിട്ടയക്കുകയായിരുന്നു. ജസീലയുടെ മരണത്തില്‍ വിദ്യാനഗര്‍ പോലീസ്‌ അസ്വഭാവിക മരണത്തിന്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടയില്‍ ജസീലയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റ്‌ രേഖപ്പെടുത്തിയിരുന്നു.

Ads by Google
Sunday 22 Feb 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW