Thursday, March 12, 2026 Last Updated 9 Min 52 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Sunday 22 Feb 2026 11.34 PM

ബംഗാള്‍ ഉള്‍ക്കടലില്‍ ശക്‌തികൂടിയ ന്യൂനമര്‍ദം; 26 വരെ മഴയ്‌ക്കു സാധ്യത

uploads/news/2026/02/826799/Rain3.jpg

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഈമാസം 26 വരെ മഴയ്‌ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്‌. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ രൂപംകൊണ്ട ശക്‌തമായ ന്യൂനമര്‍ദമാണു മഴയ്‌ക്കു കാരണം. ഇന്ന്‌ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴ പെയ്‌തേക്കാമെന്നു മുന്നറിയിപ്പുണ്ട്‌.
24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം ആദ്യം പടിഞ്ഞാറ്‌, വടക്കുപടിഞ്ഞാറ്‌ ദിശയിലേക്കും ക്രമേണ വടക്കുകിഴക്ക്‌ ദിശയിലേക്കു തിരിഞ്ഞ്‌ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലൂടെയും നീങ്ങിയേക്കാം. ഇതിന്റെ സ്വാധീനഫലമായി വ്യാഴാഴ്‌ചവരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍വരെ വേഗത്തില്‍ ശക്‌തമായ കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്‌ അറിയിച്ചു.

Ads by Google
സ്വന്തം ലേഖകന്‍
Sunday 22 Feb 2026 11.34 PM
Ads by Google
LATEST NEWS
TRENDING NOW