Friday, March 13, 2026 Last Updated 52 Min 26 Sec ago English Edition
Todays E paper
Ads by Google
Sunday 22 Feb 2026 04.08 PM

കരിക്ക് താരം നിലീന്‍ സാന്ദ്ര വിവാഹിതയാകുന്നു; വരന്‍ യുവ സംവിധായകന്‍

get, married
photo-www.instagram.com/nileen_sandra/

കരിക്കിന്റെ വെബ് സീരിസിലൂടെ ശ്രദ്ധ നേടിയ നടിയാണ് നിലീന്‍ സാന്ദ്ര. ആവാസവ്യൂഹം, 2018 തുടങ്ങിയ സിനിമകളില്‍ നിലീന്‍ അഭിനയിച്ചിട്ടുമുണ്ട്. ഇപ്പോള്‍ താന്‍ വിവാഹിതയാകാന്‍ പോകുന്നു എന്ന വാര്‍ത്തയാണ് താരം പങ്കുവെച്ചിരിക്കുന്നത്. യുവ സംവിധായകന്‍ ശ്യാമിന്‍ ഗിരീഷ് ആണ് വരന്‍. ദൈവം തനിക്കായി അയച്ചു തന്ന അനുഗ്രഹമെന്നാണ് തന്റെ പ്രതിശ്രുത വരനെക്കുറിച്ച് നിലീന്‍ സാന്ദ്ര പറയുന്നത്.തങ്ങളുടെ മനോഹരമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോയും കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

'ഒരു സ്ത്രീയെ അനുഗ്രഹിക്കാന്‍ തീരുമാനിക്കുമ്പോള്‍ ദൈവം അവളുടെ പക്കലേക്ക് അവളുടെ ആത്മാവിനെ തൊട്ടറിയുന്ന, അവളെ സ്‌നേഹത്തോടെ പരിചരിക്കുന്നൊരു പുരുഷനെ അയക്കുമെന്നാണ് പറയപ്പെടുന്നത്. 2017 ല്‍ ദൈവം എനിക്കായുള്ളവനെ അയച്ചു തന്നു. കാമുകനായല്ല, എന്റെ ആത്മസുഹൃത്തായി. ഇപ്പോള്‍, വര്‍ഷങ്ങള്‍ക്ക് ശേഷം, ഒരിക്കല്‍ എന്റെ ബെസ്റ്റ് ഫ്രണ്ടായി എനിക്കൊപ്പം നടന്നിരുന്നവനൊപ്പം എന്നന്നേക്കിലും നടക്കുകയാണ് ഞാന്‍. ഞാന്‍ വെറുതെ വിവാഹിതയാവുകയല്ല, ദൈവം എനിക്കായി അയച്ച അനുഗ്രഹത്തെ തന്നെയാണ് വിവാഹം കഴിക്കുന്നത്'' എന്നാണ് നിലീന്‍ കുറിപ്പില്‍ പറയുന്നത്.

അഭിനയത്തിന് പുറമേ എഴുത്തിലും കയ്യടി നേടിയിട്ടുണ്ട് നിലീന്‍ സാന്ദ്ര. റോക്ക് പേപ്പര്‍ സിസേഴ്‌സ്, സാമര്‍ഥ്യശാസ്ത്രം എന്നീ സീരിസുകള്‍ നിലീന്‍ എഴുതിയിട്ടുണ്ട്. ' ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിള്‍' എന്ന സിനിമയുടെ സംവിധായകനാണ് ശ്യാമിന്‍ ഗിരീഷ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW