Saturday, March 14, 2026 Last Updated 11 Min 42 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Saturday 21 Feb 2026 11.33 PM

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവര്‍ധന 2990 മുതല്‍ 21,684 രൂപ വരെ!

സര്‍ക്കാര്‍ ജീവനക്കാരുടെ കുറഞ്ഞ അടിസ്‌ഥാന ശമ്പളം 23,000 രൂപയാണ്‌. കൂടിയത്‌ 1,66,800 രൂപയും. ഫെബ്രുവരിയിലെയും മാര്‍ച്ചിലെയും ഡി.എ. വര്‍ധന നടപ്പാകുന്നതോടെ ജീവനക്കാര്‍ക്ക്‌ ഒറ്റയടിക്കു ശമ്പളം ഉയരും.
uploads/news/2026/02/826641/secreteriate.jpg

തിരുവനന്തപുരം: സംസ്‌ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡി.എയും ഡി.ആറും 13% കൂടുന്നതോടെ ശമ്പളത്തിലുണ്ടാകുന്ന വര്‍ധന 2990 മുതല്‍ 21,684 രൂപ വരെ. സര്‍ക്കാര്‍ ജീവനക്കാരുടെ കുറഞ്ഞ അടിസ്‌ഥാന ശമ്പളം 23,000 രൂപയാണ്‌. കൂടിയത്‌ 1,66,800 രൂപയും. ഫെബ്രുവരിയിലെയും മാര്‍ച്ചിലെയും ഡി.എ. വര്‍ധന നടപ്പാകുന്നതോടെ ജീവനക്കാര്‍ക്ക്‌ ഒറ്റയടിക്കു ശമ്പളം ഉയരും.

സാധാരണ, സര്‍ക്കാരുകള്‍ പടിയിറങ്ങും മുന്‍പു നിശ്‌ചിത ശതമാനം ഡി.എ. അടിസ്‌ഥാന ശമ്പളത്തില്‍ ലയിപ്പിച്ച്‌ ശമ്പളം പരിഷ്‌രിക്കുകയാണു പതിവ്‌. എന്നാല്‍, ഇത്തവണ ശമ്പളപരിഷ്‌കരണ കമ്മിഷനെ നിയമിക്കുന്നതു നീട്ടിക്കൊണ്ടുപോയി പകരം ഡി.എ. കുടിശിക വിതരണം ചെയ്‌ത്‌ ജീവനക്കാരെ തൃപ്‌തിപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുന്‍പ്‌ കമ്മിഷനെ നിയമിക്കാനാണു നീക്കം. അതിനാല്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പണവും പരിഷ്‌കരണവും അടുത്ത സര്‍ക്കാരിന്റെ കാലത്താകും നടപ്പാകുക.വിതരണം ചെയ്യേണ്ടിവരുന്നത്‌ 286 മാസത്തെ കുടിശികയാണ്‌. ഇനി സര്‍ക്കാര്‍ ജീവനക്കാരുടെ മുഖ്യ ആവശ്യം ഇതുവരെ അനുവദിച്ച ഡി.എയുടെ കുടിശിക നല്‍കുക എന്നതാണ്‌. ആകെ 286 മാസത്തെ കുടിശികയാണ്‌ കിട്ടാനുള്ളത്‌. കഴിഞ്ഞ ശമ്പളപരിഷ്‌കരണത്തിനു ശേഷം 2021 ജൂലൈ 1 മുതലുള്ള ഡി.എ. കുടിശികയ്‌ക്കാണുജീവനക്കാര്‍ക്ക്‌ അര്‍ഹതയുള്ളത്‌. ഇതില്‍ 2023 ജൂലൈ 1 മുതല്‍ നല്‍കേണ്ട 3% ഡി.എ. വരെയാണ്‌ ഇതുവരെ അനുവദിച്ചത്‌. ബാക്കിയുള്ള 10% ഡി.എ. മാര്‍ച്ചിലെ ശമ്പളത്തിനൊപ്പം വിതരണം ചെയ്യുമെന്നാണു സര്‍ക്കാര്‍ പ്രഖ്യാപനം. ഇതനുസരിച്ച്‌ അനുവദിച്ചതും അനുവദിക്കാനിരിക്കുന്നതുമായി 9 ഗഡുക്കളുടെ കുടിശികയാണു നല്‍കേണ്ടിവരുന്നത്‌.ജീവനക്കാര്‍ക്ക്‌ കിട്ടേണ്ടതാകട്ടെ 2 ലക്ഷം മുതല്‍ 12 ലക്ഷം രൂപ വരെയാണ്‌.

10-ാം ശമ്പളപരിഷ്‌കരണമനുസരിച്ചു വേതനം കൈപ്പറ്റുന്നവര്‍ക്ക്‌ 72%, ഒന്‍പതാം കമ്മിഷനില്‍ 230%, എട്ടാം കമ്മിഷനില്‍ 466%, ഏഴാം കമ്മിഷനില്‍ 525% എന്നിങ്ങനെയാണു പുതുക്കിയ ഡി.എയും. ഡി.ആറും. ആറാം യു.ജി.സി. സ്‌കെയില്‍ അധ്യാപകര്‍ക്ക്‌ 257%, 2020ല്‍ യു.ജി.സി. പെന്‍ഷന്‍ പരിഷ്‌കരിച്ചവര്‍ക്ക്‌ 58%, പരിഷ്‌കരിക്കാത്തവര്‍ക്ക്‌ 257% എന്നിങ്ങനെയാകും പുതിയ ഡി.എ/ഡി.ആര്‍. നിരക്ക്‌. വര്‍ധന മൂലമുണ്ടാകുന്ന
തദ്ദേശസ്‌ഥാപനങ്ങളിലെ അധികച്ചെലവ്‌ അവര്‍ തനതു ഫണ്ടില്‍നിന്നു വഹിക്കണം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കു സമാനമായി ശമ്പളം നിര്‍ണയിക്കുന്ന പൊതുമേഖലാ സ്‌ഥാപനങ്ങള്‍ക്ക്‌ ഈ ഡി.എ. വര്‍ധന നടപ്പാക്കാം. എന്നാല്‍, സ്വന്തമായി ശമ്പളം പരിഷ്‌കരിക്കുന്ന കെ.എസ്. ഇ.ബി, കെ.എസ്. ആര്‍.ടി.സി. തുടങ്ങിയവയ്‌ക്ക്‌ ഇതു ബാധകമല്ല.

Ads by Google
Ads by Google
LATEST NEWS
TRENDING NOW