Thursday, March 12, 2026 Last Updated 45 Min 49 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Saturday 21 Feb 2026 11.32 PM

ഷെവ. പ്രഫ. ജെ. ഫിലിപ്പ്‌ അന്തരിച്ചു

uploads/news/2026/02/826633/in5.jpg

ബംഗളുരു: ഐ.ഐ.എം. ബാംഗ്ലൂര്‍ മുന്‍ ഡയറക്‌ടറും പ്രമുഖ മാനേജ്‌മെന്റ്‌ വിദഗ്‌ധനുമായ ആലപ്പുഴ പുളിങ്കുന്ന്‌ കാപ്പില്‍ ഷെവ. പ്രഫ.ജെ.ഫിലിപ്പ്‌ (90) അന്തരിച്ചു. സംസ്‌കാരം 24 ന്‌ ഉച്ചകഴിഞ്ഞ്‌ രണ്ടിനു ബഗളുരു ഹൊസൂര്‍ റോഡിലുള്ള സെന്റ്‌ ആന്റണീസ്‌ ഫ്രെയറി ദൈവാലയത്തില്‍ കുര്‍ബാനയോടുകൂടി ആരംഭിക്കും. വൈകിട്ട്‌ നാലിന്‌ ബംഗളുരു സെന്റ്‌ പാട്രിക്‌ സെമിത്തേരിയില്‍ സംസ്‌കരിക്കും.
ആറര പതിറ്റാണ്ടായി മാനേജ്‌മെന്റ്‌ മേഖലയില്‍ വിവിധ തലങ്ങളില്‍ സജീവമായിരുന്നു അദ്ദേഹം. ബംഗളൂരു, ചെന്നൈ, കൊച്ചി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സേവ്യര്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മാനേജ്‌മെന്റ്‌ ആന്‍ഡ്‌ എന്റര്‍പ്രണര്‍ഷിപ്‌ (എക്‌സ്.ഐ.എം.ഇ) മാനേജ്‌മെന്റ്‌ സ്‌കൂളുകള്‍, എക്‌സ്.ഐ.എം.ഇ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ എന്നിവയുടെ സ്‌ഥാപകനും, ചെയര്‍മാനുമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
1936ല്‍ പുളിങ്കുന്നില്‍ ജനിച്ച അദ്ദേഹം എക്‌സ്.എല്‍.ആര്‍.ഐ ജംഷഡ്‌പൂരിലും തുടര്‍ന്ന്‌ ഹാര്‍വാര്‍ഡ്‌ ബിസിനസ്‌ സ്‌കൂളിലും ഉന്നത വിദ്യാഭ്യാസം നേടി. എക്‌സ്.എല്‍.ആര്‍.ഐയിലെ ഡീന്‍ ആയിരുന്ന അദ്ദേഹം അവിടുത്തെ പി.ജി.ഡി.എം. പ്രോഗ്രാമിന്റെ സഹസ്‌ഥാപകനുമാണ്‌ പിന്നീട്‌ സ്‌റ്റീല്‍ അതോറിറ്റി ഓഫ്‌ ഇന്ത്യയുടെ മാനേജ്‌മെന്റ്‌ ട്രെയിനിങ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടിനെ അദ്ദേഹം നയിച്ചു കോര്‍പ്പറേറ്റ്‌ ലോകത്ത്‌ ഒബ്‌റോയ്‌ ഗ്രൂപ്പിന്റെ വൈസ്‌ പ്രസിഡന്റായും സേവനമനുഷ്‌ഠിച്ചു അദ്ദേഹം ഐ.ഐ.എം. ബാംഗ്ലൂരിന്റെ ഡയറക്‌ടറും ആയിരുന്നു.
1991ല്‍ എക്‌സ്.ഐ.എം.ഇ സ്‌ഥാപിതമായത്‌ വ്യക്‌തിപരമായ ഒരു അനുഭവത്തില്‍നിന്നാണ്‌. 1986ല്‍ മകള്‍ മരിയയുടെ അപ്രതീക്ഷിത വിയോഗത്തിന്‌ ശേഷം, ദുഃഖത്തിലേക്ക്‌ പിന്മാറാന്‍ അദ്ദേഹം തയാറായില്ല. പകരം, ബിസിനസ്‌ സ്‌കൂള്‍ ആരംഭിക്കണമെന്ന മകളുടെ സ്വപ്‌നത്തെ ആദരിക്കാനാണ്‌ അദ്ദേഹം തീരുമാനിച്ചത്‌. ആ ദര്‍ശനമാണ്‌ എക്‌സ്.ഐ.എം.ഇ ആയി രൂപം കൊണ്‌
ബംഗളൂരുവില്‍ ആരംഭിച്ച ആ ദൗത്യം ക്രമേണ വളര്‍ന്നു. 2013ല്‍ കൊച്ചിയില്‍ ഒരു പുതിയ ക്യാമ്പസ്‌ ആരംഭിച്ചു. ്‌ 2015ല്‍ ചെന്നൈയിലും മറ്റൊരു ക്യാമ്പസ്‌ തുറന്നു ഇന്ത്യയിലെ വിവിധ മാനേജ്‌മെന്റ്‌ സ്‌ഥാപന ളിലേക്ക്‌ ആയിരക്കണക്കിന്‌ മാനേജര്‍മാരെ നല്‍കാന്‍ എക്‌സ്.ഐ.എം.ഇക്കു സാധിച്ചു. 2023ല്‍ ചങ്ങനാശേരി അതിരൂപതയുമായി സഹകരിച്ച്‌ ഏറ്റുമാനൂരിലെ പള്ളിക്കുന്നില്‍ എക്‌സ്.ഐ.എം.ഇ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സ്‌ഥാപിച്ചു
രവി ജെ. മത്തായി നാഷനല്‍ ഫെലോ അവാര്‍ഡ്‌ (1999), എക്‌സ്.എല്‍.ആര്‍.ഐ. ലൈഫ്‌ ടൈം അച്ചീവ്‌മെന്റ്‌ അവാര്‍ഡ്‌ (2009), ദ്‌ ഹിന്ദു ഗ്രൂപ്പിന്റെ 'ദ്‌ ഡോയന്‍സ്‌- ഗാര്‍ഡിയന്‍സ്‌ ഓഫ്‌ നോളജ്‌' അവാര്‍ഡ്‌ (2017), ചങ്ങനാശേരി അതിരൂപതയുടെ ലൈഫ്‌ ടൈം എക്‌സലന്‍സ്‌ അവാര്‍ഡ്‌ (2019), ദീപിക ദിനപത്രത്തിന്റെ ലൈഫ്‌ ടൈം അച്ചീവ്‌മെന്റ്‌ അവാര്‍ഡ്‌ (2024) എന്നീ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്‌.
ഭാര്യ ലീലാമ്മ തോട്ടയ്‌ക്കാട്‌ കൊണ്ടോടി കുടുംബാംഗമാണ്‌. മക്കള്‍ ഡോ.ഷീബ ആന്റണി (യു.എസ്‌.), അനില്‍ ജെ. ഫിലിപ്‌ (പ്രസിഡന്റ്‌ എക്‌സ്.ഐ.എം.ഇ), പരേതയായ മരിയ ഫിലിപ്‌.

Ads by Google
സ്വന്തം ലേഖകന്‍
Saturday 21 Feb 2026 11.32 PM
Ads by Google
LATEST NEWS
TRENDING NOW