Saturday, March 14, 2026 Last Updated 27 Min 57 Sec ago English Edition
Todays E paper
Ads by Google
Saturday 21 Feb 2026 04.39 PM

' അച്ഛന്റെ പേര് കേള്‍ക്കുമ്പോള്‍ നായരാണോ എന്ന് എല്ലാവരും ചോദിക്കും' ; അന്ന ബെന്‍

she

നടി ഗൗരി കിഷനും നടന്‍ കൈലാഷും അന്നയ്‌ക്കൊപ്പം പരിപാടിയില്‍ പങ്കെടുത്തിരുന്നു. കിഷോര്‍ രാജ്കുമാര്‍ സംവിധാനം ചെയ്യുന്ന ' കോയമ്പത്തൂര്‍ മാപ്പിളൈ' ആണ് അന്നയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. അതോടൊപ്പം ' കോണ്‍ സിറ്റി' എന്ന തമിഴ് ചിത്രവും അന്നയുടേതായി റിലീസിനൊരുങ്ങുന്നുണ്ട്.

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അന്ന ബെന്‍. ' കുമ്പളങ്ങി നൈറ്റ്‌സ്' എന്ന ചിത്രത്തിലൂടെയാണ് അന്നയുടെ സിനിമയിലേക്കുളള അരങ്ങേറ്റം. ഇപ്പോഴിതാ സ്‌കൂള്‍ കാലഘട്ടം മുതല്‍ താന്‍ പലരില്‍ നിന്നായി കേട്ടിട്ടുളള ഒരു ചോദ്യത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് അന്ന.

തന്റെ പേരിനെ ചൊല്ലി ആളുകള്‍ക്കുണ്ടാകുന്ന സംശയശത്തക്കുറിച്ചാണ് അന്ന പറയുന്നത്. വെണ്ണല ക്ഷേത്രത്തിലെ പരിപാടിയില്‍ പങ്കെടുക്കവേയാണ് താരം ഇക്കാര്യം പറഞ്ഞത്.

"അന്ന ബെൻ എന്തിനാണ് ഒരു അമ്പലത്തിന്റെ ഉദ്ഘാടനത്തിന് വന്നിരിക്കുന്നതെന്ന് എന്നോട് കുറച്ചു പേർ ചോദിച്ചു. എന്റെ അച്ഛന്റെ പേര് കേൾക്കുമ്പോൾ എല്ലാവർക്കും ഒരു ചെറിയ കൺഫ്യൂഷൻ ഉണ്ട്. ബെന്നി പി നായരമ്പലം. അപ്പോൾ എന്താ നായരാണോ എന്ന് ഇടയ്ക്ക് ആളുകൾ എന്നോട് ചോദിക്കും. പക്ഷേ അന്ന ആണല്ലോ.. ഇതൊന്നും തമ്മിൽ ചേരുന്നില്ല. അപ്പോൾ ഇനി അന്നപൂർണ ആണോ. ഇങ്ങനെ കുറേ ചോദ്യങ്ങൾ സ്കൂൾ മുതൽ ഞാൻ കേൾക്കാറുണ്ട്".- അന്ന ബെൻ പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW