Saturday, March 14, 2026 Last Updated 14 Min 43 Sec ago English Edition
Todays E paper
Ads by Google
Saturday 21 Feb 2026 12.44 PM

ബട്ടൻ ഇടാൻ ആവശ്യപ്പെട്ട് റാഗിങ്, ചോദ്യം ചെയ്തതിൽ വൈരാഗ്യം; പാലക്കാട് ജൂനിയർ വിദ്യാർത്ഥിക്ക് സിനീയേഴ്‌സിന്റെ മർദനം

mannarkkad

മണ്ണാർക്കാട്: പാലക്കാട് മണ്ണാർക്കാട് ജൂനിയർ വിദ്യാർത്ഥിക്കുനേരെ സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദനം. മണ്ണാർക്കാട്ടെ നജാത്ത് കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥിയും ചിറക്കൽപ്പടി സ്വദേശിയുമായ അൻസിലിനാണ് മർദനമേറ്റത്. ഷർട്ടിന്റെ ബട്ടൺ ധരിക്കാൻ പറഞ്ഞ് സീനിയർ വിദ്യാർത്ഥികൾ 20 ദിവസം മുമ്പ് അൻസിലിനെ റാഗിംങ് ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്തതിലെ വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചത്. തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ അൻസിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇക്കഴിഞ്ഞ 18ന് കോളെജ് ഡേ പരിപാടിക്കിടെയാണ് മർദനമുണ്ടായത്. സുഹൃത്തിനൊപ്പം പരിപാടി കാണാനെത്തിയ അൻസിലിനെ മൂന്നോളം സീനിയർ വിദ്യാർത്ഥികൾ മർദിക്കുകയായിരുന്നു. ഇതിൽ ഒരു വിദ്യാർത്ഥി ഇടിവള ഉപയോഗിച്ച് തന്റെ മുഖത്ത് മർദിച്ചെന്ന് അൻസിൽ പറഞ്ഞു.

മകന്റെ മുഖത്തെ എല്ലുകൾക്ക് പൊട്ടലുണ്ടെന്നും സംഭവത്തിൽ നിയമപരമായി മുന്നോട്ട് പോകുമെന്നും പിതാവ് പറഞ്ഞു. കുടുംബത്തിന്റെ പരാതിയിൽ മണ്ണാർക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഘർഷത്തിന്റെ ദൃശ്യം ശേഖരിച്ച പൊലീസ് മൂന്ന് സീനിയർ വിദ്യാർത്ഥികളെ പ്രതി ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു. അന്യായമായി തടഞ്ഞുവെച്ച് അപകടകരമായ ആയുധം ഉപയോഗിച്ച് ആക്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW