-->
ആരോടെങ്കിലും മലയാളം പഠിപ്പിച്ചതാരെന്നു ചോദിച്ചാല്‍, ഒരു മലയാളഭാഷാധ്യാപകന്റെ പേരാവും പറയുക. അദ്ദേഹത്തെ പഠിപ്പിച്ചതാരെന്നു ചോദിച്ചാല്‍ അദ്ദേഹത്തിന്റെ ഭാഷാധ്യാപകരുടെ പേരുപറയും.
ഇങ്ങനെ ചോദിച്ചു ചോദിച്ച് പിറകോട്ട് പോയാല്‍ നമ്മള്‍ എത്തിച്ചേരുന്നത് മലയാളികളിലാരുടെയും പേരിലായിരിക്കുകയില്ല, സായിപ്പന്മാരുടെ പേരിലാവും. വല്ലാത്തൊരു വിരോധാഭാസം! എന്നാണു സായിപ്പന്മാര്‍ മലയാളിയെ മലയാളം പഠിപ്പിക്കാന്‍ തുടങ്ങിയതെന്നും എങ്ങനെയാണു പഠിപ്പിച്ചതെന്നുമറിയാന്‍ മലയാളഭാഷയുടെ പൂര്‍വകാല ചരിത്രം പരിശോധിക്കേണ്ടിയിരിക്കുന്നു.
അല്‍പം ചരിത്രം
ഏതൊരു ഭാഷയുടെയും കാര്യത്തിലെന്നപോലെ, മലയാളഭാഷയുടെ ഉത്‌പത്തിയെ സംബന്ധിച്ചും കൃത്യമായ അറിവൊന്നുമില്ല. 26 നൂറ്റാണ്ടെങ്കിലും പഴക്കമുള്ളതായി കണക്കാക്കപ്പെടുന്ന ബ്രാഹ്‌മി ഭാഷയില്‍നിന്നു ഉദ്‌ഭവിച്ചിട്ടുള്ള ദ്രാവിഡ ഭാഷാ ഗോത്രത്തില്‍നിന്നാണെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും.
ദ്രാവിഡമെന്ന മൂലഭാഷയില്‍നിന്നുണ്ടായതാണ് മലയാളം, തമിഴ്, കന്നഡ, തെലുങ്ക് എന്നീ പ്രധാന ഭാഷകള്‍ എന്ന് എല്ലാ ഭാഷാശാസ്‌ത്രജ്‌ഞരും സമ്മതിക്കുന്നുണ്ട്. ഒരു സ്വതന്ത്രഭാഷ എന്ന നിലയില്‍ മലയാളത്തിന് 1700 മുതല്‍ 2000 വരെ വര്‍ഷങ്ങളുടെ പഴക്കം അനുമാനിക്കപ്പെടുന്നു. സംഘകാലകൃതികളടക്കം എട്ടാംനൂറ്റാണ്ടുവരെയുള്ള ദ്രാവിഡസാഹിത്യം മലയാളത്തിനുകൂടി ആവകാശപ്പെട്ട പൊതുസ്വത്താണെന്നാണു ഭാഷാ ചരിത്രകാരന്മാരുടെ അനുമാനം. സംഘകാലകൃതികളില്‍ പ്രധാനപ്പെട്ടവ പലതും കേരളത്തിലുണ്ടായതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
അമ്പതോളം സംഘകാല എഴുത്തുകാര്‍ കേരളീയരായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. മലയാളത്തിന്റെ പരിണാമ ഘട്ടത്തെ മൂലദ്രാവിഡ (ആദിദ്രാവിഡ) കാലം എ.ഡി 800 വരെ, പ്രാചീനകാലം എ.ഡി 800 മുതല്‍ 1300വരെ, മധ്യകാലം 1300 മുതല്‍ 1600 വരെ, ആധുനിക കാലം 1600 മുതല്‍ എന്നിങ്ങനെ ഭാഷാ ചരിത്രകാരന്മാര്‍ തരംതിരിച്ചിട്ടുണ്ട്.
വ്യാകരണവും നിഘണ്ടുവും
ഭാഷയും ലിപികളുമൊക്കെ ഏതാണ്ട് രൂപപ്പെട്ടുവന്നെങ്കിലും, ലക്ഷണമൊത്ത ഒരു ഭാഷയ്‌ക്ക് അവശ്യം വേണ്ട ശാസ്‌ത്രീയഗ്രന്ഥങ്ങളായ വ്യാകരണമോ നിഘണ്ടുവോ ഒന്നുമില്ലാതിരുന്ന കാലത്താണ് വിദേശമിഷനറിമാര്‍ കടന്നുവരുന്നത്.
നമ്മുടെ മാതൃഭാഷയെ ലക്ഷണമൊത്ത ഒരു ഭാഷയായി രൂപാന്തരപ്പെടുത്തുന്നതിന് അമൂല്യങ്ങളായ സംഭാവനകളാണു വിദേശമിഷനറിമാര്‍ നല്‍കിയത്. ആദ്യത്തെ വ്യാകരണം 1710-ല്‍ വരാപ്പുഴ മെത്രാപ്പോലീത്താ ഡോ. ആഞ്ചലോസ് ഫ്രാന്‍സീസ് എഴുതിയ ട്ടത്സന്റണ്ഡന്റന്ധദ്ധ്യന്റ ന്തദ്ധദ്ദഗ്മന്റനു ര്‍ഗ്മദ്ദന്റത്സദ്ധന്ഥ പ്പന്റന്റ്വന്റത്സദ്ധ്യന്റ (മലബാറിലെ ജനങ്ങളുടെ വാവമൊഴി വ്യാകരണം) ആണ്. വിദേശികളെ ഉദ്ദേശിച്ച് ലത്തീന്‍ ഭാഷയില്‍ തയാറാക്കിയ ഈ വ്യാകരണഗ്രന്ഥം വാമൊഴിക്കുമാത്രമേ ഉപയോഗയുക്‌തമായിരുന്നുള്ളൂ. രണ്ടാമത്തെ ഗ്രന്ഥം 1730 ല്‍ അര്‍ണ്ണോസ് പാതിരി സംസ്‌കൃതത്തിലെഴുതിയ ഗ്രന്ഥഭാഷയുടെ വ്യാകരണം ആണ്. പിന്നീട്, റോബര്‍ട്ട് ഡ്രമ്മഡ്, എഫ്.സി. പ്രിങ്, എഫ്.ഡബ്ലിയു. എല്ലിസ്, ജോസഫ് പീറ്റ്, ഫ്രോണ്‍ മെയര്‍ മുതലായ വിദേശമിഷനറിമാരും വ്യാകരണഗ്രന്ഥരചന നടത്തിയിട്ടുണ്ട്.
ക്ലമന്റ് പിയാനിയൂസ് എന്ന ഇറ്റാലിയന്‍മിഷനറിയുടെ സംഭാവനകള്‍ അതിശ്രേഷ്‌ഠമാണ്. 1731ല്‍ ഇറ്റലിയില്‍ ജനിച്ച ക്ലമന്റ് പിയാനിയൂസ്, കര്‍മ്മലീത്താസന്ന്യാസസമൂഹത്തില്‍ വൈദികനായശേഷം 1757ല്‍ മിഷന്‍ പ്രവര്‍ത്തനത്തിനായി കേരളത്തിലെത്തി. റോമിലെ ഉപരിപഠനകാലത്ത് ഗ്രീക്ക്, അറബി എന്നീ ഭാഷകള്‍ പഠിച്ചിരുന്ന അദ്ദേഹം വരാപ്പുഴ സെമിനാരിയിലായിരുന്ന കാലത്ത് മലയാളം അക്ഷരമാല, വ്യാകരണം, നിഘണ്ടു രചന എന്നിവയില്‍ 11 വര്‍ഷം പഠനം നടത്തി.
ഈ കാലഘട്ടത്തില്‍, ലോകമെമ്പാടുമുള്ള മിഷന്‍പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമായി നടത്തുന്നതിന് വത്തിക്കാനിലെ ബഹുഭാഷാമുദ്രണാലയം പൗരസ്‌ത്യഭാഷാലിപികള്‍ തയാറാക്കി വിവിധ ഭാഷകളില്‍ ഗ്രന്ഥങ്ങള്‍ അച്ചടിക്കുവാന്‍ തീരുമാനിച്ചു. മലയാളലിപി നിര്‍മാണത്തിനും അച്ചടിമേല്‍നോട്ടത്തിനുമായി മുദ്രണാലയം, ക്ലമന്റ് പിയാനിയൂസിന്റെ സേവനമാവശ്യപ്പെടുകയും 1768ല്‍ അദ്ദേഹം റോമിലെത്തുകയും ചെയ്‌തു. പ്ര?പ്പഗാന്ത തിരുസംഘംവക അച്ചുകൂടത്തില്‍ ക്ലെമന്റിന്റെ മേല്‍നോട്ടത്തില്‍ മലയാളം അക്ഷരമാല നിര്‍മിച്ചതായി ചരിത്രരേഖകള്‍ ഉണ്ട്.
51 പ്രാഥമിക വര്‍ണങ്ങളുടെയും അവ പലതരത്തില്‍ യോജിപ്പിച്ച കൂട്ടക്ഷരങ്ങളുടെയും നിര്‍മാണം പൂര്‍ത്തിയാക്കി. ശ്രമകരമായ ഈ ദൗത്യത്തിനൊടുവില്‍, ചോദ്യോത്തരരീതിയില്‍ തയാറാക്കിയ ങ്കഗ്നണ്ഡണ്മനുദ്ധ്രഗ്നന്ഥന്റ ന്തനുദ്ദദ്ധന്ഥ ഞ്ഞറ്റണ്മനുന്റന്ധദ്ധഗ്ന മ്പണ്ഡദ്ധ്വഗ്മന്ഥ ങ്കത്സദ്ധന്ഥന്ധദ്ധന്റദ്ധന്ഥ ്യത്സദ്ധന്ധഗ്മ മ്മനു്യനുന്ഥന്ഥന്റത്സദ്ധന്റ എന്ന വേദോപദേശഗ്രന്ഥത്തിന്റെ മലയാളപരിഭാഷയായ നസ്രാണികളൊക്കെയും അറിയേണ്ടുന്ന സംക്ഷേപവേദാര്‍ത്ഥം 1772 ല്‍ റോമിലെ ബഹുഭാഷാമുദ്രണാലയത്തില്‍ അച്ചടിക്കപ്പെട്ടു. കൊമ്പേന്തിയം (ങ്കഗ്നണ്ഡണ്മനുദ്ധ്രഗ്മണ്ഡ) എന്ന ചുരുക്കപ്പേരിലാണ് ഇതറിയപ്പെട്ടിരുന്നത്. അങ്ങനെ, മലയാളഭാഷയുടെ അക്ഷരങ്ങളില്‍ അച്ചടിമഷി പുരണ്ടു.
ബെഞ്ചമിന്‍ ബെയ്‌ലി (1791-1871) എന്ന മിഷനറി മലയാളലിപികളുടെ വൈപുല്യത്തിന്റെ ആധിക്യം കുറയ്‌ക്കാന്‍ നിര്‍ണായകമായ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. ലോകത്താകമാനം 7096 അംഗീകൃതഭാഷകളുള്ളതില്‍ അക്ഷരസമ്പത്തുകൊണ്ട് മലയാളത്തോളം സമ്പന്നമായ പത്തുഭാഷകള്‍പോലുമില്ല. ആയിരത്തിലധികം ലിപികളാണു മലയാളത്തിനുള്ളത്. ആ വൈപുല്യം കുറയ്‌ക്കാനുള്ള ആദ്യശ്രമം നടന്നത് ബെഞ്ചമിന്‍ ബെയ്‌ലിയുടെ നേതൃത്വത്തിലാണ്. അര്‍ണോസ് പാതിരി (1681-1732), ഹെര്‍മന്‍ ഗുണ്ടര്‍ട്ട് (1814-1893) മുതലായ വിദേശമിഷനറിമാരും മറ്റു മേഖലകളിലെന്നപോലെ അക്ഷരമാലയുടെ കാര്യത്തിലും നിര്‍ണായകമായ സംഭാവനകള്‍ നല്‍കി യിട്ടുണ്ട്.
ഭാഷാപഠനത്തിന് വ്യാകരണംപോലെ പ്രധാന മൂന്നു നിഘണ്ടുവും. നമ്മുടെ ഭാഷയ്‌ക്ക് ആദ്യമായി ഒരു നിഘണ്ടു സമ്മാനിച്ചത് ഹെര്‍മന്‍ ഗുണ്ടര്‍ട്ടാണ്. അദ്ദേഹം രചിച്ച ഇംീഷ്-മലയാളം നിഘണ്ടു തൃശൂര്‍ പബ്ലിക്ക് ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. കല്ലച്ചില്‍ പതിച്ച അക്ഷരങ്ങളാണതിലുള്ളത്. മലയാള പദങ്ങളുടെ അര്‍ഥവും നാനാര്‍ഥവും പര്യായപദങ്ങളും ഇം?ീഷുമായി സംഗമിക്കുകയാണതില്‍. 1872-ല്‍ മംഗലാപുരത്തെ കല്ലച്ചില്‍ പ്രസിദ്ധീകരിച്ച നിഘണ്ടുവിന്റെ പിന്നില്‍ 25 വര്‍ഷത്തെയെങ്കിലും അധ്വാനമുണ്ട്. സമൂഹത്തിലെ വിവിധതലങ്ങളിലുള്ള അഭ്യസ്‌തവിദ്യരും അല്ലാത്തവരും കീഴ്‌ജാതിക്കാരുമുള്‍പ്പെടെയുള്ള ആളുകളുമായി നിരന്തരം ഇടപഴകി അവരില്‍ നിന്നെല്ലാം ശേഖരിച്ച പദങ്ങള്‍ ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്. അന്ന്, വാമൊഴിയേ സാമാന്യ ജനങ്ങളുടെയിടയില്‍ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട്, മിഷനറിമാരില്‍ ഭൂരിഭാഗവും വാമൊഴിയിലേക്കേ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നുള്ളൂ;എന്നാല്‍, ഗുണ്ടര്‍ട്ടാകട്ടെ വരമൊഴിയിലേക്ക് കടന്നു. താളിയോലക്കുപകരം കടലാസ് നടപ്പില്‍ വരുത്തി.
പാഠാരംഭം, പാഠമാല, മലയാളവ്യാകരണം ചോദ്യോത്തരം, സ്‌കൂള്‍ പഞ്ചതന്ത്രം, മലയാളരാജ്യം-ചരിത്രത്തോടുകൂടിയ ഭൂമിശാസ്‌ത്രം, ലോകചരിത്രസംക്ഷേപം തുടങ്ങിയവയൊക്കെ അദ്ദേഹം നിര്‍മിച്ചു. മലയാളഭാഷയില്‍ ശാസ്‌ത്രീയമായി നിര്‍മിക്കപ്പെട്ട ആദ്യത്തെ പാഠപുസ്‌തകങ്ങളും ഇവയാണ്. പൗരാണിക കഥകള്‍ക്കും സദാചാരപരമായ രചനകള്‍ക്കുംപുറമേ, വൈജ്‌ഞാനിക മേഖലയിലെ വിവിധ വിഷയങ്ങള്‍കൂടി സ്‌പര്‍ശിച്ചുകൊണ്ടാണ് ഗുണ്ടര്‍ട്ട് പാഠപുസ്‌തകങ്ങള്‍ തയാറാക്കിയത്. വിദ്യാര്‍ഥികളുടെ മാനസികവും ബൗദ്ധികവും സദാചാരപരവുമായ പുരോഗതി ലക്ഷ്യം വച്ചുകൊണ്ടുള്ള പുസ്‌തകങ്ങളാണ് ഉണ്ടാകേണ്ടത് എന്ന കാര്യത്തില്‍ അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ദീര്‍ഘവീക്ഷണമുള്ള ഒരു വിദ്യാഭ്യാസ വിചക്ഷണനാണ്, വെറും ബ്യൂറോക്രാറ്റല്ല താനെന്നു തെളിയിക്കാന്‍ അദ്ദേഹത്തിന് നിഷ്‌പ്രയാസം കഴിഞ്ഞു.
ഒരു വിദ്യാഭ്യാസവിചക്ഷണന്‍ എന്ന നിലയില്‍ ഡോ. ഗുണ്ടര്‍ട്ട് പാഠപുസ്‌തകങ്ങള്‍ തയാറാക്കിയപ്പോള്‍ സ്വീകരിച്ച ശാസ്‌ത്രീയമായ രീതി എന്താണെന്ന് ഡോ. ചെറിയാന്‍ കുനിയന്തോടത്ത് വിശദമാക്കുന്നുണ്ട്. സര്‍വതോമുഖമായ വിജ്‌ഞാനാര്‍ജനത്തിനും മാനസികവളര്‍ച്ചയ്‌ക്കും വിദ്യാര്‍ഥികള്‍ക്ക് ഉതകുംവിധമാണ് ഗുണ്ടര്‍ട്ട് പാഠമാല സംവിധാനം ചെയ്‌തത്.
അന്നു സാഹിതീയ രചനകള്‍ ദുര്‍ല്ലഭമായിരുന്നെങ്കിലും വിവേകത്തോടും വിവേചനത്തോടുംകൂടി, പാഠ്യഭാഗങ്ങള്‍ സഞ്ചയിക്കുന്നതില്‍ അദ്ദേഹം മനസിരുത്തി. ഗദ്യം, പദ്യം, പഴഞ്ചൊല്‍, സാരോപദേശം, കഥ, നീതിബോധം, ഈശ്വരവിശ്വാസം എന്നിവയെല്ലാം ഇടകലര്‍ത്തി കുട്ടികളുടെ മാനസികതലങ്ങളില്‍ വളര്‍ച്ചയ്‌ക്ക് അദ്ദേഹം കളമൊരുക്കി. വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍വഴി, മനസിലെ അജ്‌ഞാനാന്ധകാരം നീക്കാന്‍ നിസ്വാര്‍ത്ഥസേവനമാണു ഗുണ്ടര്‍ട്ട് കാഴ്‌ചവച്ചത്. ആസൂത്രിതമായ പാഠ്യരചനാപദ്ധതി ഗുണ്ടര്‍ട്ടിനു മുമ്പ് കേരളത്തിലില്ലായിരുന്നു. കാരണം, പാഠ്യപുസ്‌തകങ്ങള്‍ ശാസ്‌ത്രീയമായിത്തീരത്തക്കവിധം മാതൃഭാഷയിലുള്ള വിദ്യാഭ്യാസമ്പ്രദായം ഇവിടെ രൂപപ്പെട്ടിരുന്നില്ല.
കേരളത്തിലെ നവോത്ഥാനസംസ്‌കാരത്തിന്റെ ആദ്യപടികളായിത്തീര്‍ന്നു ഗുണ്ടര്‍ട്ടിന്റെ മാതൃഭാഷാസമാരംഭങ്ങളും പാഠ്യപുസ്‌തകപദ്ധതിയും. ഗുണ്ടര്‍ട്ടു രചിച്ച പല കൃതികളും വിദ്യാര്‍ഥികള്‍ക്കും പ്രയോജനകരമാകണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. വിദ്യാര്‍ഥികള്‍ക്കുവേണ്ടി മാത്രം രചിച്ച വിദ്യാരംഭവും പാഠ്യമാലകളും വിദ്യാഭ്യാസത്തിന്റെ ആസൂത്രിതമായ വളര്‍ച്ചയ്‌ക്കു കളമൊരുക്കി.
പാഠമാല 1860-ലാണു പ്രസിദ്ധീകൃതമായത്. വിവിധ ക്ലാസുകളിലേക്കു പ്രത്യേകം പ്രത്യേകം പാഠമാലകള്‍ ലഭ്യമാക്കി. വലിയപാഠാരംഭം എന്ന പുസ്‌തകം ണ്മനുദ്ധദ്ദ ന്റ ്ര"നുന്റദ്ധ്രദ്ദ ങ്ങഗ്നഗ്ന എന്ന പേരിലാണു തയാറാക്കിയത്. ഇത് ഏതു ക്ലാസിലേക്കാണെന്നു പുസ്‌തകത്തില്‍ സൂചനയില്ല. അക്ഷരമാല, മലയാളവാക്കുകള്‍, വായന, പഴഞ്ചൊല്ലുകള്‍, കഥകള്‍, പാട്ടുകള്‍, ശ്ലോകങ്ങള്‍, അക്കങ്ങള്‍ ഇവ ഉള്‍ക്കൊള്ളുന്ന വലിയ പാഠാരംഭം ൈപ്രമറി ക്ലാസിലേക്കാകാന്‍ വഴിയില്ല. മലയാളപാഠമാലകള്‍ ഓരോ ക്ലാസിലേക്കും വെവ്വേറെ തയാറാക്കിയിരിക്കുന്നതിനാല്‍ വ്യത്യസ്‌ത നിലവാരം പുലര്‍ത്താന്‍ അദ്ദേഹം മനസിരുത്തി.
ൈക്രസ്‌തവനെങ്കിലും മതത്തിന്റെ പരിമിതിക്കുള്ളില്‍ ഒതുങ്ങാതെ പാഠ്യഭാഗങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ വിശാല മനഃസ്‌ഥിതി ഗുണ്ടര്‍ട്ടു പ്രകടിപ്പിച്ചു എന്നതും അനുസ്‌മരണീയമാണ്. (ഡോ. ചെറിയാന്‍ കുനിയന്തോടത്ത്, മലയാള ഭാഷയും ഡോക്‌ടര്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ടും.)
ചരിത്രത്തില്‍ വന്നുപോയ പിഴവ്
വിദ്യാര്‍ഥികളുടെ സര്‍വതോന്മുഖമായ വളര്‍ച്ചയുടെ ലക്ഷ്യം വച്ചുകൊണ്ട്, സമഗ്രവും ശാസ്‌ത്രീയവുമായ പാഠപുസ്‌തകങ്ങള്‍ രചിച്ച ഗുണ്ടര്‍ട്ടിന്റെ വിദ്യാഭ്യാസമേഖലയിലുള്ള അതുല്യമായ സംഭാവനകള്‍ തമസ്‌കരിക്കപ്പെട്ടുപോയി. നവീന മാതൃകയിലുള്ള പാഠപുസ്‌തക നിര്‍മാണം ആദ്യമായി നടന്നത് 1868-ല്‍ കേരളവര്‍മ വലിയകോയിത്തമ്പുരാന്റെ നേതൃത്വത്തിലുള്ള സമിതിയാണ് എന്നാണു ചരിത്രത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്.
ചരിത്രത്തില്‍ വന്നുപോയ ഈ പിഴവ് സംബന്ധിച്ചുള്ള യഥാര്‍ഥ ചിത്രം ഡോ. സ്‌കറിയാ സക്കറിയ, ഗുണ്ടര്‍ട്ടിന്റെ കേരളോല്‍പത്തിയും മറ്റും എന്ന ഗ്രന്ഥത്തിന്റെ ആമുഖപഠനത്തില്‍ വരച്ചുകാണിക്കുന്നുണ്ട്. അതിപ്രകാരമാണ്: കേരളവര്‍മ വലിയകോയിത്തമ്പുരാന്‍ മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും പുരോഗതിക്കു വിലപ്പെട്ട സേവനങ്ങള്‍ നല്‍കിയിട്ടുണ്ട്. പാഠപുസ്‌തക സമിതി അധ്യക്ഷന്‍ എന്ന നിലയില്‍ തിരുവിതാംകൂറിലെ പാഠ്യപദ്ധതി നവീകരിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.
മാതൃഭാഷയിലൂടെയുള്ള ശാസ്‌ത്രപഠനം ആദ്യമായി സാധ്യമാക്കിയതു ടെക്‌സ്‌റ്റ് ബുക്ക് കമ്മിറ്റിക്കാരുടെ പരിശ്രമങ്ങളാണ് എന്ന കെ.എന്‍. ഗണേഷിന്റെ പ്രസ്‌താവം (കേരളത്തിന്റെ ഇന്നലെകള്‍) ഒരു ഉദാഹരണം മാത്രം! ടെക്‌സ്‌റ്റ്‌ബുക്ക് കമ്മിറ്റിയുടെ കാലത്തിനു മുമ്പ് മലയാളനാട്ടില്‍ പ്രചാരത്തിലിരുന്ന ഒന്നാംതരം പാഠപുസ്‌തകങ്ങള്‍ നമ്മുടെ പണ്ഡിതര്‍ കണ്ടിരിക്കുകയില്ല.
മലയാളപാഠപുസ്‌തക രചനയില്‍ ഗുണ്ടര്‍ട്ടു നല്‍കിയ മാര്‍ഗദര്‍ശനം അല്‍പമൊന്നു വിവരിക്കേണ്ടിയിരിക്കുന്നു. 1845-ല്‍ അതായത്, കേരളവര്‍മ ജനിക്കുന്നതിനു രണ്ടുവര്‍ഷം മുമ്പ് തലശേരിയിലെ കല്ലച്ചില്‍ മുദ്രണം ചെയ്‌ത, ഗുണ്ടര്‍ട്ടിന്റെ പാഠാരംഭം പ്രസിദ്ധീകരിച്ചു.
നവീന സമ്പ്രദായത്തിലുള്ള ആദ്യത്തെ മലയാളപാഠപുസ്‌തകം ഇതായിരിക്കണം. 1851-ല്‍ തലശേരിയില്‍ അച്ചടിച്ച പാഠാരംഭം ട്യൂബിങ്ങന്‍ സര്‍വകലാശാലലൈബ്രറിയില്‍ ഉണ്ട്. അക്ഷരമാലയില്‍ തുടങ്ങി മഹാഭാരതം കിളിപ്പാട്ടോളം എത്തുന്ന ഈ പാഠപുസ്‌തകത്തിന്റെ സമഗ്രതയും ദര്‍ശനവും, കേരളീയതയും ഭാരതീയതയും ഗുണ്ടര്‍ട്ടെന്ന മഹാപ്രതിഭയ്‌ക്ക് മലയാള പാഠപുസ്‌തക ചരിത്രത്തില്‍ അഗ്രിമസ്‌ഥാനം കല്‌പിക്കാന്‍ നമ്മെ നിര്‍ബന്ധിതരാക്കുന്നു. ഈ സ്‌ഥാനത്തുനിന്നു അദ്ദേഹത്തെ ഒഴിവാക്കണമെങ്കില്‍ മലബാര്‍പ്രദേശം കേരളത്തിന്റെ ഭാഗമല്ലെന്നു തെളിയിക്കേണ്ടി വരും! പാഠാരംഭത്തിന്റെ വികസിതരൂപമാണ് വലിയ പാഠാരംഭം.
മംഗലാപുരം പ്രസ്സില്‍ അച്ചടിച്ച 1871-ലെ പതിനൊന്നാം പതിപ്പ് ട്യൂബിങ്ങന്‍ ലൈബ്രറിയിലും 1882-ലെ പതിമൂന്നാം പതിപ്പ് സ്വിറ്റ്‌സര്‍ലണ്ടിലെ ബാസല്‍മിഷന്‍ ഗ്രന്ഥശേഖരത്തിലും ഈ ലേഖകന്‍ കണ്ടു. 1896-ല്‍ മംഗലാപുരത്തു പ്രസിദ്ധീകരിച്ച ഗുണ്ടര്‍ട്ടു പണ്ഡിതരുടെ ജീവചരിത്രത്തിന്റെ പുറംചട്ടയില്‍, അദ്ദേഹത്തിന്റെ കൃതികളുടെ പട്ടികയില്‍, പ്പന്റന്റത്നന്റന്റണ്ഡ ണ്മനുദ്ധദ്ദ ന്റ ്ര"നുന്റദ്ധ്രദ്ദ ങ്ങഗ്നഗ്ന,
വലിയ പാഠാരംഭം, 39 പുറം, വില 2 അണ എന്നു കാണുന്നു. (പ്രഫ. സ്‌കറിയ സക്കറിയ, കേരളോല്‍പത്തിയും മറ്റും).
മിഷന്‍ പ്രവര്‍ത്തനത്തിനായി നമ്മുടെ നാട്ടിലെത്തിയ വിദേശമിഷനറിമാര്‍ മതപരിവര്‍ത്തനത്തിനെന്നതിനേക്കാള്‍ പ്രാധാന്യം നല്‍കിയത് മനുഷ്യന്റെ മനഃപരിവര്‍ത്തനത്തിനായിരുന്നു. മലയാളിയെ മനുഷ്യത്വം പഠിപ്പിക്കുന്നതിനാണ് അവര്‍ ശ്രമിച്ചത്. തത്‌ഫലമായി വിദ്യാഭ്യാസ-സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ വിപ്ലവാത്മകമായ മാറ്റങ്ങളുണ്ടാക്കാന്‍ അവര്‍ക്കു കഴിഞ്ഞു. ദൈവത്തിങ്കലേക്കെന്നപോലെ മനുഷ്യരിലേക്ക് അടുപ്പിക്കുവാനുമാണ് അവര്‍ ശ്രമിച്ചത്.