Sunday, March 15, 2026 Last Updated 28 Min 18 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Saturday 21 Feb 2026 09.49 AM

ആലപ്പുഴയില്‍ വീണ്ടും ചികിത്സാപിഴവ്‌; മുറിവില്‍ ചില്ലു കഷണങ്ങളുമായി 63 ദിവസം; അഞ്ചു ചില്ലു കഷണങ്ങള്‍ പുറത്തെടുത്തു, അന്വേഷണം തുടങ്ങി

uploads/news/2026/02/826548/3.jpg

ചേര്‍ത്തല: വാഹനാപകടത്തില്‍ പരുക്കേറ്റു ചികിത്സ തേടിയയാളുടെ കൈയില്‍ നിന്ന്‌ 63 ദിവസത്തിന്‌ ശേഷം ശസ്‌ത്രക്രിയിലുടെ അഞ്ചു ചില്ലു കഷണങ്ങള്‍ പുറത്തെടുത്ത സംഭവത്തില്‍ അന്വേഷണം തുടങ്ങി. തുറവൂര്‍ മേനോംവീട്ടില്‍ രാധാകൃഷ്‌ണപിളളയാണ്‌ ആശുപത്രി സൂപ്രണ്ടിന്‌ ഇതു സംബന്ധിച്ച്‌ പരാതി നല്‍കിയത്‌.
2025 ഡിസംബര്‍ 16ന്‌ കളവംകോടത്ത്‌ ഓട്ടോ മറിഞ്ഞായിരുന്നു അപകടം. ഓട്ടോയുടെ ചില്ലുകള്‍ രാധാകൃഷ്‌ണ പിള്ളയുടെ വലതു കൈയുടെ മുട്ടിന്റെ മുകളില്‍ തറച്ചു കയറി. ചേര്‍ത്തല താലൂക്ക്‌ ആശുപത്രി അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടി. ഡോക്‌ടര്‍ വിശദമായി പരിശോധിക്കാതെ മുറിവില്‍ ഡ്രസ്‌ ചെയ്‌തു വിട്ടെന്നാണ്‌ പരാതി.
രണ്ടു മാസം പിന്നിട്ടിട്ടും മുറിവ്‌ ഉണങ്ങാതെ വന്നപ്പോഴാണ്‌ സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടിയത്‌. ഇവിടെ നടത്തിയ പരിശോധനയിലാണ്‌ ചില്ലു കഷണങ്ങള്‍ കണ്ടെത്തി പുറത്തെടുത്തത്‌.
സംഭവത്തില്‍ ഡോക്‌ടറോട്‌ അധികൃതര്‍ വിശദീകരണം തേടിയിരുന്നു. പരാതി പരിശോധിക്കാന്‍ ഇന്ന്‌ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നുള്ള സംഘം ആശുപത്രിയിലെത്തും. പലഭാഗങ്ങളില്‍ മുറിവുമായെത്തിയപ്പോള്‍ പ്രാഥമിക ചികിത്സ മാത്രമാണു നല്‍കിയതെന്നും വിശദ പരിശോധന നടക്കാത്തതിനാലാണ്‌ ചില്ലു കണ്ടെത്താനാകാതെ വന്നതെന്നും തുടര്‍ പരിശോധനയ്‌ക്കു പരാതിക്കാരന്‍ ആശുപത്രിയിലെത്തിയില്ലെന്നുമാണ്‌ ആശുപത്രി അധികൃതരുടെ വിശദികരണം. വീഴ്‌ചകള്‍ ഇല്ലാതാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. ഇക്കാര്യത്തില്‍ നടപടികള്‍ തുടരുകയാണെന്നും സുപ്രണ്ട്‌ ഡോ. എസ്‌.ആര്‍. ആമിന പറഞ്ഞു.

Ads by Google
സ്വന്തം ലേഖകന്‍
Saturday 21 Feb 2026 09.49 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW