Thursday, March 12, 2026 Last Updated 4 Min 16 Sec ago English Edition
Todays E paper
Ads by Google
Friday 20 Feb 2026 04.50 PM

‘‘എന്റെ കൊച്ചു കുട്ടിക്ക് 14 വയസ്സ് തികയുന്നത് കാട്ടിനുള്ളിലായിരുന്നു..’’പുള്ളിപ്പുലി തീമില്‍ ആര്യയുടെ മകള്‍ ഖുഷിയുടെ ജന്മദിനാഘോഷം; ചിത്രങ്ങള്‍ പങ്കിട്ട് താരം

uploads/news/2026/02/826463/Untitled-3.jpg
Arya Babu's daughter khushi's birthday celebration (Image Source: Instagram)

മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് ബഡായി ബംഗ്ലാവിലൂടെ ​പ്രശസ്തി നേടിയ നടിയും അവതാരകയുമായ ആര്യ ബാബു. നിരവധി സിനിമകളില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ ആര്യ ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും സന്തോഷങ്ങളും അതിലൂടെ പങ്കിടാറുണ്ട്. ആറു മാസങ്ങള്‍ക്ക് മുമ്പാണ് ആര്യ സുഹൃത്തും ബിഗ് ബോസ് മുൻ താരവുമായ ഡിജെയുമായ സിബിന്‍ ബെഞ്ചമിനെ വിവാഹം ചെയ്തത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു.
ആദ്യ വിവാഹത്തില്‍ ആര്യയ്ക്ക് ഖുഷി എന്ന് വിളിപ്പേരുള്ള റോയ എന്നൊരു മകളുണ്ട്. ആര്യയുടെയും സിബിന്റെയും വിവാഹച്ചടങ്ങുകളില്‍ മുന്‍പന്തിയിലുണ്ടായിരുന്നത് മകള്‍ ഖുഷിയാണ്. ആര്യയുടെ എല്ലാ കരുത്തും പിന്തുണയും മകളാണ്. തന്റെ ലോകം മകളില്‍ ചുറ്റപ്പെട്ടാണ് കിടക്കുന്നതെന്ന് ആര്യ പലപ്പോഴും പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ മകളു​ടെ 14-ാം ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കിടുകയാണ് ആര്യ. സിബിന്റെയും ആര്യയുടെയും വിവാഹശേഷമുള്ള ഖുഷിയുടെ ആദ്യ ജന്മദിനമാണിത്. അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും ഉള്‍പ്പെടുത്തിയായിരുന്നു മകളുടെ പിറന്നാളാഘോഷം.
‘‘അവളുടെ പിറന്നാളിന് ഒരു തീം തിരഞ്ഞെടുക്കാൻ ഞങ്ങൾ അവളോട് ആവശ്യപ്പെട്ടു, ഒടുവിൽ മാഡം ഒരു കൂട്ടം കാട്ടു പുള്ളിപ്പുലികളെ ഒരു പാർട്ടി ഹാളിൽ പൂട്ടിയിടാനും അവരുടെ ഗർജ്ജനം കേള്‍ക്കാനും അവള്‍ തീരുമാനിച്ചു...എന്റെ കൊച്ചു കുട്ടിക്ക് 14 വയസ്സ് തികയുന്നത് കാട്ടിനുള്ളിലായിരുന്നു... പുള്ളിപ്പുലികളുടെ നടുവിലായിരുന്നു... ഗർജ്ജനവും അവയ്ക്കൊപ്പം ഒരുപാട് രസങ്ങളും...റോയയുടെ 14-ാം പിറന്നാൾ ആഘോഷം ....’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ആര്യ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. പുള്ളിപ്പുലിയും കാടും തീമിലായിരുന്നു ഖുഷിയുടെ പിറന്നാള്‍ ആഘോഷം. കേക്ക് മുറിക്കുന്നതും സിബിനും ആര്യയ്ക്കും കൊടുക്കുന്നതുമടക്കമുള്ള ചിത്രങ്ങള്‍ ആര്യ പങ്കുവച്ചിട്ടുണ്ട്.

ആര്യയുടെ ആദ്യ ഭർത്താവിന്റെ സഹോദരിയും നടിയുമായ അർച്ചന സുശീലനടക്കം നിരവധി സെലിബ്രിറ്റികളും ആരാധകരും ഖുഷിക്ക് ആശംസകൾ നേർന്ന് കമന്റ് ചെയ്തിട്ടുണ്ട്. വർഷങ്ങളായി അടുത്ത സുഹൃത്തുക്കളായിരുന്നു ആര്യയും സിബിനും. ബിഗ് ബോസ് സീസൺ 2 ലെ മത്സരാർത്ഥിയായിരുന്നു ആര്യ. സിബിൻ സീസൺ 6 ൽ വൈൽഡ് കാർഡ് എൻട്രിയായാണ് മത്സരത്തിൽ പങ്കെടുത്തത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW