Friday, March 13, 2026 Last Updated 26 Min 32 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jan 2026 08.49 AM

അവന്റെ മുഖം കാണിക്കാം, ആ സ്ത്രീയുടെ മുഖം എന്തുകൊണ്ടാണ് ബ്ലര്‍ ചെയ്തിരിക്കുന്നത്? തുറന്നടിച്ച് ആര്യ

-arya-babu

സോഷ്യല്‍ മീഡിയയില്‍ വിഡിയോ പ്രചരിച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവം വലിയ വിവാദമായി മാറിയിരിക്കുകയാണ്. അന്തരിച്ച ദീപക്കിന്റെ വിഡിയോ പങ്കുവെച്ച പെണ്‍കുട്ടിക്കെതിരെ താരങ്ങളടക്കം രംഗത്തെത്തുന്നുണ്ട്. സംഭവത്തില്‍ ദൃശ്യം പ്രചരിപ്പിച്ച യുവതിക്കെതിരെ കേസ് കൊടുക്കുമെന്ന് ദീപക്കിന്റെ പിതാവ് അറിയിച്ചിരുന്നു.

സംഭവത്തില്‍ പ്രതികരണവുമായി നടിയും അവതാരകയുമായ ആര്യയും രംഗത്തെത്തിയിരിക്കുകയാണ്. സംഭവം വാര്‍ത്തയാക്കിയൊരു മാധ്യമം യുവതിയുടെ മുഖം ബ്ലര്‍ ചെയ്യുകയും ദീപക്കിന്റെ മുഖം വ്യക്തമായി കാണിക്കുകയും ചെയ്യുന്ന തരത്തില്‍ വാര്‍ത്ത നല്‍കിയതിനെയാണ് ആര്യ ചോദ്യം ചെയ്യുന്നത്.

എന്തുകൊണ്ടാണ് പുരുഷന്റെ മുഖം കാണിക്കുകയും, സ്ത്രീയുടെ മുഖം ബ്ലര്‍ ചെയ്യുകയും ചെയ്തതെന്ന് ആര്യ ചോദിക്കുന്നു. തന്റെ മുഖം എല്ലാവരും കാണണം എന്നാഗ്രഹിച്ച യുവതിയുടെ മുഖം എന്തിനാണ് ഇപ്പോള്‍ ബ്ലര്‍ ചെയ്യുന്നതെന്നാണ് ആര്യ ചോദിച്ചത്. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് ആര്യയുടെ പ്രതികരണം.

‘എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ടു തന്നെ ചോദിക്കട്ടെ, ആ സ്ത്രീയുടെ മുഖം എന്തുകൊണ്ടാണ് ബ്ലര്‍ ചെയ്തിരിക്കുന്നത്? പുരുഷന്റെ മുഖം വ്യക്തമായി കാണിച്ചിരിക്കുന്നുവല്ലോ. ഈ സംഭവം നടക്കുന്നത് ബ്ലര്‍ ആയ ചിത്രത്തിലെ സ്ത്രീ തന്റെ പബ്ലിക് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൊരു വിഡിയോ പങ്കുവെക്കുന്നതിന് പിന്നാലെയാണ്. തന്നെ എല്ലാവരും വ്യക്തമായി കാണണമെന്ന് അവളാഗ്രഹിച്ചിരുന്നു. നമ്മള്‍ കാണുകയും ചെയ്തു. പിന്നെ ഇപ്പോഴെത്തിന് ബ്ലര്‍ ചെയ്തു?

തനിക്ക് എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് യാതൊരു സൂചനയുമില്ലാതിരുന്ന പുരുഷന്റെ മുഖം വളരെ വ്യക്തമായി കാണിച്ചിരിക്കുന്നു. ഇതിനിടെ ഇവിടെ ചിലരിതാ, ഇപ്പോഴും തുല്യതയ്ക്ക് വേണ്ടി മുറവിളി കൂട്ടുന്നു. കഷ്ടം.’ ആര്യ കുറിച്ചു.

Ads by Google
Tuesday 20 Jan 2026 08.49 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW