Thursday, March 12, 2026 Last Updated 31 Min 39 Sec ago English Edition
Todays E paper
Ads by Google
Friday 20 Feb 2026 07.18 AM

കേരളാകോണ്‍ഗ്രസ് ഇപ്പോള്‍ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ; ജോസ് കെ മാണി പാലായില്‍ മത്സരിച്ചാല്‍ തോല്‍വി ഉറപ്പ്

uploads/news/2026/02/826366/shone-george.jpg

പാലാ: പാലായില്‍ ജോസ് കെ മാണി മത്സരിച്ചാല്‍ തോല്‍വി ഉറപ്പാണെന്നും പാലാക്കാര്‍ക്ക് ആര്‍ക്കും അക്കാര്യത്തില്‍ സംശയമില്ലെന്നും ബിജെപിനേതാവ് ഷോണ്‍ജോര്‍ജ്ജ്. കേരളാകോണ്‍ഗ്രസ് (എം) ഇപ്പോള്‍ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി മാറിയിട്ടുണ്ടെന്നും അതില്‍ ആരു വന്നാലും തോറ്റുപോകുമെന്നും താന്‍ പാലായില്‍ മത്സരിക്കണോ എന്നത് പാര്‍ട്ടി തീരുമാനിക്കേണ്ട കാര്യമാണെന്നും ബിജെപി പാലായില്‍ മത്സരിക്കുന്നത് പാലായിലെ ജനങ്ങളെ കണ്ടുകൊണ്ടാണെന്നും ഷോണ്‍ പറഞ്ഞു.

ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷോണ്‍ ഇക്കാര്യം പറഞ്ഞത്. ബിജെപി മത്സരിക്കുന്നത് പാലായിലെ ജനങ്ങളെ കണ്ടുകൊണ്ടാണ്. അത് ക്രൈസ്തവ ഭൂരിപക്ഷമായാലും ഹൈന്ദവ ഭൂരിപക്ഷമായാലും നരേന്ദ്രമോദിയെ സ്‌നേഹിക്കുന്ന വികസനത്തെ സ്‌നേഹിക്കുന്ന ഒരു സമൂഹം അവിടെയുണ്ട്. അവരെ കണ്ടുകൊണ്ടാണ് ബിജെപി ഇവിടെ മത്സരിക്കുന്നത്.

താന്‍ പാലാ രൂപതക്കാരനായ ഒരു ബിജെപിക്കാരനാണ്. പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഇന്ന് ക്രൈസ്തവനേതൃത്വം എടുത്തിട്ടുള്ള നിലപാട് എല്ലാ മുന്നണികളോടും സമദൂരം എന്നതാണ്. ആരേയും മാറ്റിനിര്‍ത്തേണ്ടതില്ല. ബിജെപിയെ മാറ്റിനിര്‍ത്തേണ്ട രാഷ്ട്രീയപാര്‍ട്ടിയല്ല എന്ന കാര്യം ക്രൈസ്തവ നേതൃത്വം ഈ വര്‍ഷം തന്നെ എത്രയോ പ്രാവശ്യം പറഞ്ഞുകഴിഞ്ഞെന്നും ഷോണ്‍ പറഞ്ഞു.

പരസ്പരം പഴിചാരുന്നതിന് അപ്പുറത്ത് ഇച്ഛാശക്തിയുള്ള ഒരു നേതൃത്വം ഉണ്ടെങ്കില്‍ പാലായില്‍ ചെയ്യാന്‍ പറ്റുന്ന അനേകം കാര്യങ്ങള്‍ ഉണ്ടെന്നും പറഞ്ഞു. പൂര്‍ണ്ണമായും കേന്ദ്രസര്‍ക്കാരിന്റെ ജലജീവന്‍ മിഷന് കീഴില്‍ എട്ടു പഞ്ചായത്തുകള്‍ക്ക് വെള്ളം കൊടുക്കാനുള്ള മലങ്കര കുടിവെള്ള പദ്ധതി ഒരു പഞ്ചായത്തില്‍ പോലും നിര്‍മ്മാണം പൂര്‍ണ്ണമായും നടപ്പാക്കിയിട്ടില്ല. മുഴുവന്‍ പണവും കേന്ദ്രസര്‍ക്കാര്‍ കൊടുത്തിട്ടും കുറെ റോഡും വെട്ടിപ്പൊളിച്ച് കുറേ പൈപ്പ് കുഴിച്ചിട്ടിട്ടുണ്ട് എന്നല്ലാതെ ഒന്നും നടന്നിട്ടില്ലെന്നും വിമര്‍ശിച്ചു.

പാലാ സര്‍ക്കാര്‍ ആശുപത്രി മൂക്ക് പൊത്തിക്കൊണ്ട് പോകേണ്ട അവസ്ഥയാണെന്നും പൊന്‍കുന്നം പാലത്തിനടിയില്‍ നിന്നും കൊട്ടാരമറ്റത്ത് ചെന്നുകേറുന്ന ഫ്‌ളൈഓവര്‍ ഒമ്പത് വര്‍ഷമായി സ്‌കെല്‍ട്ടനായി നില്‍ക്കുകയാണ്. പാലായില്‍ പരസ്പര രാഷ്ട്രീയതര്‍ക്കം കൊണ്ട് മുടങ്ങിക്കിടക്കുന്ന പദ്ധതികളുടെ എണ്ണം 25 ന് മുകളിലാണെന്നും ആരോടാണ് ഇവര്‍ക്ക് പ്രതിബദ്ധതയെന്നും ചോദിച്ചു

Ads by Google
Friday 20 Feb 2026 07.18 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW