Saturday, March 14, 2026 Last Updated 21 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 19 Feb 2026 11.36 PM

കെ.ടി.ഡി.സി. ചെയര്‍മാന്‍ പി.കെ. ശശി രാജിവച്ചു

uploads/news/2026/02/826339/k7.jpg

തിരുവനന്തപുരം: കെ.ടി.ഡി.സി. അധ്യക്ഷ സ്‌ഥാനം സി.പി.എം. മുന്‍ എം.എല്‍.എ: പി.കെ. ശശി രാജിവച്ചു.
നിയമസഭ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്ത്‌ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയാകുമെന്ന അഭ്യുഹങ്ങള്‍ക്കിടെയാണു രാജി. വ്യക്‌തിപരമായ കാരണങ്ങള്‍മൂലമാണ്‌ രാജിവയ്‌ക്കുന്നതെന്ന്‌ അദ്ദേഹം വിശദീകരിച്ചു. സര്‍ക്കാരിനോ പാര്‍ട്ടിക്കോ എതിരേ ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്നും ഇപ്പോഴും സി.പി.എമ്മുകാരനാണെന്നും ട്രേഡ്‌ യൂണിയനിലുണ്ടെന്നും ശശി പറഞ്ഞു.
ടൂറിസം മന്ത്രി പി.എ. മുഹമ്മദ്‌ റിയാസിനും ടൂറിസം ഡയറക്‌ടര്‍ക്കും കഴിഞ്ഞ 18 നാണ്‌ പി.കെ. ശശി രാജിക്കത്ത്‌ നല്‍കിയത്‌. അച്ചടക്ക നടപടിയുടെ ഭാഗമായി ജില്ലാ കമ്മിറ്റിയില്‍നിന്നു ശശിയെ ബ്രാഞ്ചിലേക്കു തരംതാഴ്‌ത്തിയിരുന്നു. നിലവില്‍ മണ്ണാര്‍ക്കാട്‌ ഏരിയ കമ്മിറ്റിക്കു കീഴിലെ നായാടിപ്പാറ ബ്രാഞ്ചിലെ അംഗമാണ്‌.
സി.പി.എം. സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിച്ച വികസന മുന്നേറ്റ യാത്രയ്‌ക്കു മണ്ണാര്‍ക്കാട്ട്‌ നല്‍കിയ സ്വീകരണത്തില്‍നിന്നു ശശി വിട്ടുനിന്നതു ചര്‍ച്ചയായിരുന്നു. പ്രശ്‌നമുണ്ടെന്നും അതുകൊണ്ടാണ്‌ ശശി ബ്രാഞ്ചില്‍ ഇരിക്കുന്നതെന്നും അടുത്തിടെ എം.വി. ഗോവിന്ദന്‍ നടത്തിയ പ്രസ്‌താവന ശശിയോടു നേതൃത്വത്തിനുള്ള നിലപാടു വ്യക്‌തമാക്കുന്നതായിരുന്നു. രാജി വേഗത്തിലാക്കിയതിനു പിന്നില്‍ ഈ പ്രസ്‌താവനയും കാരണമായി എന്നാണു സൂചന.

Ads by Google
Thursday 19 Feb 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW