-->
കൊച്ചി: വ്യക്‌തിപരമായ കാരണങ്ങളാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‌പര്യമില്ലെന്ന് നിയമസഭാ കക്ഷി ഉപനേതാവ് കൂടിയായ കെ.ബാബു എംഎല്‍എ. തൃപ്പൂണിത്തുറയില്‍ മത്സരിക്കാന്‍ എല്ലാ നേതാക്കളും തന്നോട് ആവശ്യപ്പെട്ടിരുന്നതായും കെ.ബാബു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
1991 മുതല്‍ ഏഴു തവണ നിയമസഭയിലേക്ക് മത്സരിച്ചു. 2016ല്‍ മാത്രമാണ് തോല്‍വി അറിഞ്ഞത്. സി.പി.എമ്മിന്റെ ഉറച്ച കോട്ടയായിരുന്ന തൃപ്പൂണിത്തുറ കോണ്‍ഗ്രസിന് എന്നും ബാലികേറാമലയായിരുന്നു.എറണാകുളം ഡി.സി.സി സെക്രട്ടറിയായിരുന്ന തന്നെ മത്സരരംഗത്തേക്ക് അയച്ചത് എ.കെ. ആന്റണിയാണ്.മണ്ഡലത്തിന്റെ ഭൂമിശാസ്‌ത്രം കാലക്രമേണ മാറിയത് പോലെ തൃപ്പൂണിത്തുറയില്‍ ബി.ജെ.പിയുടെ വളര്‍ച്ചയും ശ്രദ്ധേയമാണ്.എങ്കിലും പ്രധാന മത്സരം യു.ഡി.എഫ് -എല്‍.ഡി.എഫ് തമ്മിലായിരിക്കും.തൃപ്പൂണിത്തുറയില്‍ മത്സരിക്കാന്‍ പിന്‍ഗാമിയെ നിര്‍ദ്ദേശിക്കാന്‍ പാര്‍ട്ടി നേതൃത്വം പറഞ്ഞെങ്കിലും ആരുടെയും പേര് താന്‍ പറഞ്ഞിട്ടില്ലെന്ന് കെ. ബാബു വ്യക്‌തമാക്കി.ബാറുകളുടെ പ്രവര്‍ത്തന സമയം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് പ്രതിപക്ഷ നേതാവിന് അറിവുണ്ടായിരുന്നു എന്ന ആക്ഷേപം പറഞ്ഞ എക്‌സൈസ് മന്ത്രിയെ തെളിവ് പുറത്തുവിടാന്‍ കെ.ബാബു വെല്ലുവിളിച്ചു.