Saturday, March 14, 2026 Last Updated 1 Min 48 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Thursday 19 Feb 2026 11.36 PM

ഗര്‍ഭപാത്രം നീക്കി, വയറ്റില്‍ കത്രിക മറന്നുവച്ച്‌ ആലപ്പുഴ മെഡി. കോളജ്‌! 5 വര്‍ഷം വേദന സഹിച്ച് വീട്ടമ്മ

uploads/news/2026/02/826334/k2.jpg

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ശസ്‌ത്രക്രിയയ്‌ക്കു വിധേയയായ സ്‌ത്രീ വയറ്റില്‍ കത്രികയുമായി അഞ്ചുവര്‍ഷമായി കടുത്ത യാതനയില്‍. പുന്നപ്ര തെക്ക്‌ പഞ്ചായത്ത്‌ അഞ്ചാം വാര്‍ഡ്‌ നാല്‍പ്പതില്‍ച്ചിറ ഉഷാ ജോസഫാ(59)ണ്‌ ഡോക്‌ടര്‍മാരുടെ അനാസ്‌ഥ മൂലം ദുരിതം പേറുന്നത്‌.

ഗര്‍ഭപാത്രം നീക്കം ചെയ്യാന്‍ 2021 മേയ്‌ 10-നാണ്‌ ഉഷയ്‌ക്ക്‌ ശസ്‌ത്രക്രിയ നടത്തിയത്‌. അതിനുശേഷം കടുത്തവേദനയും തുടര്‍ച്ചയായി രക്‌തസ്രാവവുമുണ്ടായി. വിവിധ ഡോക്‌ടര്‍മാരുടെ ചികിത്സ തേടിയെങ്കിലും രോഗകാരണം കണ്ടെത്താനായില്ല. കഴിഞ്ഞദിവസം ആലപ്പുഴയിലുള്ള യൂറോളജി ഡോക്‌ടറെ സമീപിച്ചപ്പോള്‍ എക്‌സ്‌റേ ഉള്‍പ്പെടെ പരിശോധനകള്‍ നിര്‍ദേശിച്ചു. ഇതോടെയാണ്‌ വയറ്റില്‍ കത്രിക കണ്ടെത്തിയത്‌. തുടര്‍ന്ന്‌, ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സ തേടാന്‍ നിര്‍ദേശിച്ചു.

അടുത്തദിവസം ശസ്‌ത്രക്രിയയിലൂടെ കത്രിക നീക്കംചെയ്യാമെന്ന്‌ ഡോക്‌ടര്‍മാര്‍ അറിയിച്ചതായും എന്നാല്‍ അവിടേയ്‌ക്കു പോകാന്‍ ഭയമാണെന്നും ഉഷ പറഞ്ഞു. ബന്ധുക്കള്‍ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്‌ നേതാവും പുന്നപ്ര തെക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റുമായ കെ.എഫ്‌. തോബിയാസിനെ വിവരമറിയിച്ചതിനേത്തുടര്‍ന്ന്‌ പുന്നപ്ര പോലീസില്‍ പരാതി നല്‍കി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW