Saturday, March 14, 2026 Last Updated 9 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 19 Feb 2026 11.35 PM

പിണറായി മദ്യക്കമ്പനികളുടെ ബ്രാന്‍ഡ്‌ അംബാസിഡര്‍: സാബു ജേക്കബ്‌

കിഴക്കമ്പലം: മദ്യക്കമ്പനികളുടെ ബ്രാന്‍ഡ്‌ അംബാസിഡര്‍ പദവി സംസ്‌ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റെടുത്തെന്ന്‌ എന്‍.ഡി.എ. നേതാവും ട്വന്റി20 പാര്‍ട്ടി പ്രസിഡന്റുമായ സാബു ജേക്കബ്‌.
കേരളത്തെ മദ്യവര്‍ജിത സംസ്‌ഥാനമാക്കി മാറ്റുമെന്നു വാഗ്‌ദാനം നല്‍കി അധികാരമേറ്റ പിണറായി, 10 വര്‍ഷംകൊണ്ട്‌ കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലുകയാണ്‌. ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഫണ്ട്‌ ശേഖരണം മദ്യ മുതലാളിമാരില്‍നിന്നു നടത്തിയതിനുള്ള പ്രത്യുപകാരമായാണ്‌ ബാറുകളുടെ പ്രവര്‍ത്തന സമയം നീട്ടിയത്‌. സര്‍ക്കാര്‍ വിപണിയില്‍ ഇറക്കുന്ന പുതിയ മദ്യത്തിനു പേരിടല്‍ മത്സരം സംഘടിപ്പിച്ചും മദ്യത്തിന്റെ പ്രചാരണം നടത്തുന്നു. ബാറുകളുടെ പ്രവര്‍ത്തനസമയം പ്രതിപക്ഷത്തിന്റെകൂടി അറിവോടെയാണ്‌ നടപ്പാക്കുന്നതെന്ന്‌ എക്‌സൈസ്‌ മന്ത്രി പറയുന്നു. യുവതലമുറയെ അപ്പാടെ ലഹരിക്ക്‌ അടിമപ്പെടുത്തി കേരളത്തെ നശിപ്പിക്കുകയാണ്‌ ഇവരുടെ ലക്ഷ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Ads by Google
Thursday 19 Feb 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW