-->
തിരുവനന്തപുരം: സനാതന ധര്‍മ്മത്തില്‍ ജാതി വ്യവസ്‌ഥിതിയില്ലെന്നും നിലവിലുള്ള ജാതി വ്യവസ്‌ഥിതി മറന്ന് എല്ലാവരും ഒന്നായി നില്‍ക്കുകയാണു വേണ്ടതെന്നും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. പുതുമന തന്ത്രവിദ്യാലയത്തിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കര്‍മ്മത്തില്‍ അധിഷ്‌ഠിതമായ വര്‍ണ വ്യവസ്‌ഥയാണു മുമ്പ് ഉണ്ടായിരുന്നത്. ജന്മംമാത്രമായ ജാതിയുടെ പേരില്‍ ഹൈന്ദവര്‍ അകന്നുനില്‍ക്കരുത്. എല്ലാ ഹിന്ദുക്കളും സഹോദരന്മാര്‍ ആണെന്നു ചിന്തിച്ചാല്‍ നാം ഒരിക്കലും ക്ഷയിച്ചു കിടക്കില്ല. കര്‍മ്മത്തിലൂടെ ആര്‍ക്കും ബ്രാഹ്‌മണ്യം ആര്‍ജിക്കാം. സനാതന ധര്‍മ്മസംരക്ഷണത്തില്‍ ഹൈന്ദവ ഐക്യം ഊട്ടിയുറപ്പിക്കുന്നതില്‍ പുതുമന തന്ത്രവിദ്യാലയത്തിന്റെ പങ്ക് ശ്രദ്ധേയമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. പുതുമന തന്ത്ര വിദ്യാലയം പ്രധാന ആചാര്യന്‍ പുതുമന മഹേശ്വരന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. പുതുമന മനു നമ്പൂതിരി പ്രസംഗിച്ചു.