Friday, March 13, 2026 Last Updated 20 Min 35 Sec ago English Edition
Todays E paper
Ads by Google
Thursday 19 Feb 2026 11.35 PM

കട്ടിളപ്പാളി കേസ്‌: എ. പത്മകുമാറിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്‌

കൊല്ലം: ശബരിമല സ്വണക്കെള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസില്‍ ദേവസ്വം ബോര്‍ഡ്‌ മുന്‍ പ്രസിഡന്റ്‌ എ. പത്മകുമാറിന്റെ സ്വാഭാവിക ജാമ്യാപേക്ഷയില്‍ കോടതി ഇന്നു വിധി പറയും. കൊല്ലം വിജിലന്‍സ്‌ കോടതിയാണു ജാമ്യാപേക്ഷ പരിഗണിക്കുന്നത്‌.
കട്ടിളപ്പാളി കേസില്‍ 90 ദിവസം റിമാന്‍ഡ്‌ പൂര്‍ത്തിയായതോടെയാണ്‌ പത്മകുമാര്‍ സ്വാഭാവിക ജാമ്യം തേടിയത്‌. എസ്‌.ഐ.ടി കുറ്റപത്രം സമര്‍പ്പിക്കാത്തതും പ്രതിഭാഗം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ സ്വാഭാവിക ജാമ്യം ലഭിച്ചാലും പത്മകുമാറിനു പുറത്തിറങ്ങാനാകില്ല. ദ്വാരപാലക ശില്‍പ്പ കേസില്‍ അദ്ദേഹത്തിനു ജയിലില്‍ തുടരേണ്ടിവരും. ദ്വാരപാലക കേസില്‍ 90 ദിവസത്തെ റിമാന്‍ഡ്‌ പൂര്‍ത്തിയാകുന്നതോടെ ജാമ്യം ലഭിക്കാന്‍ വീണ്ടും നീക്കം നടത്തും.
സ്വര്‍ണക്കൊള്ള കേസില്‍ ഇതുവരെ പുറത്തിറങ്ങിയ ആറു പ്രതികളില്‍ നാലുപേര്‍ക്കും സ്വാഭാവിക ജാമ്യമാണു ലഭിച്ചത്‌. മറ്റൊരു പ്രതിയായ മുന്‍ ബോര്‍ഡ്‌ അംഗം കെ.പി. ശങ്കരദാസിന്റെ രണ്ടു ജാമ്യഹര്‍ജികളും ഈ മാസം 23 നു പരിഗണിക്കും. ആരോഗ്യനില ചൂണ്ടിക്കാട്ടിയാണ്‌ ശങ്കരദാസിന്റെ ജാമ്യനീക്കം.

Ads by Google
Thursday 19 Feb 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW