-->
മട്ടാഞ്ചേരി: രണ്ടു ദിവസമായി കുറഞ്ഞുനിന്ന സ്വര്‍ണ വില ഇന്നലെ രണ്ടു തവണ വര്‍ധിച്ചു. രാവിലെ ഗ്രാമിന് 210 രൂപയും ഉച്ചകഴിഞ്ഞ് 70 രൂപയും കൂടി.
പവന് 1,15,320 രൂപയായി വില.ഇറാനെ ആക്രമിക്കാനുള്ള അമേരിക്കയുടെ സൈനിക നീക്കത്തെത്തുടര്‍ന്നു നിക്ഷേപകരില്‍നിന്നുണ്ടായ ഡിമാന്‍ഡില്‍ രാജ്യാന്തര സ്വര്‍ണവില ഉയര്‍ന്നതുമൂലമാണ് ആഭ്യന്തരവില രണ്ടു തവണ വര്‍ധിച്ചത്. രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് (31.1 ഗ്രാം) 5,011 ഡോളര്‍ വരെ ഇന്നലെ ഉയര്‍ന്നു. 24 കാരറ്റ് സ്വര്‍ണത്തിന്റെ വില പവന് 2,450 രൂപ കൂടി. പവന് 1,2,5800 രൂപ. 18 കാരറ്റിന്റെ വില പവന് 2,010 രൂപ വര്‍ധിച്ച് 95,240 രൂപയായി. വെള്ളി ഗ്രാമിനു പത്തു രൂപ കൂടി. ഗ്രാമിനു വില 270 രൂപ. വിനിമയനിരക്കില്‍ രൂപയുടെ മൂല്യം 91.12 ആയി ഇടിഞ്ഞു.