Thursday, March 12, 2026 Last Updated 0 Min 31 Sec ago English Edition
Todays E paper
Ads by Google
Thursday 19 Feb 2026 02.30 PM

നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ആദ്യഘട്ടം ; സ്ഥാനാർഥി പ്രഖ്യാപനം ഈ മാസം 28ന് മുൻപ്

uploads/news/2026/02/826253/bjp-flag.gif
photo; representative image

തിരുവനന്തപുരം : നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പ്രഖ്യാപനം ഈ മാസം 28ന് മുൻപുണ്ടാകണം. രണ്ടാംഘട്ട സ്ഥാനാർഥി പ്രഖ്യാപനം മാർച്ച് ആദ്യവാരത്തോടെ നടത്തും. ജയിച്ചാലും തോറ്റാലും നിയോഗിക്കപ്പെടുന്ന മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കണമെന്നാണ് നേതാക്കൾക്ക് ദേശീയ നേതൃത്വം നൽകുന്ന നിർദേശം. രണ്ട് ഘട്ടങ്ങളിലായി 140 മണ്ഡലങ്ങളിലേക്കാണ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുക. അതിനായുള്ള തയ്യാറെടുപ്പ് ആരംഭിച്ചു.

പ്രാദേശിക തലത്തിൽ നിന്നുള്ള നിർദേശങ്ങൾ സ്വീകരിച്ചുകൊണ്ട് അവ ക്രോഡീകരിച്ച് രണ്ടോ മൂന്നോ പേരുകളായിരിക്കും ദേശീയ നേതൃത്വത്തിന് കൈമാറുക. അന്തിമ തീരുമാനം ദേശീയ നേത്യത്വമാണ് തീരുമാനിക്കുക. കോഴിക്കോട് ജില്ലയിലെ മണ്ഡലങ്ങളിൽ പ്രകാശ് ബാബു, ടി റനീഷ്, നവ്യ ഹരിദാസ്, എം ടി രമേശ്‌ രമേശ് എന്നിവർ സ്ഥാനാർഥികളാകും. വട്ടിയൂർക്കാവ് ശ്രീലേഖ തന്നെ മത്സരിക്കും, കഴിഞ്ഞ തവണ രണ്ടിടങ്ങളിൽ മത്സരിച്ച കെ സുരേന്ദ്രൻ ഇത്തവണ മഞ്ചേശ്വരത്തും, ആലപ്പുഴയിൽ ശോഭാ സുരേന്ദ്രൻ എന്നിവരും മത്സരിക്കും.

തൃപ്പൂണിത്തുറയിൽ സാബു എം ജേക്കബിനെ സ്ഥാനാർത്ഥി ആക്കാൻ ബിജെപി സംസ്ഥാന നേതൃത്വം ശ്രമം നടത്തുകയാണ്. നിലവിൽ മത്സരിക്കാൻ താൽപ്പര്യമില്ലെന്ന് സാബു നേതൃത്വത്തെ അറിയിച്ചെന്നാണ് വിവരം. മലമ്പുഴയിൽ സി കൃഷ്ണകുമാർ സ്ഥാനാർഥിയാകും. പാലക്കാട് സർപ്രൈസ് സ്ഥാനാർഥി എന്നാണ് സൂചന.

Ads by Google
Ads by Google
TRENDING NOW