Saturday, March 14, 2026 Last Updated 15 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 19 Feb 2026 01.19 PM

'കേരള കോൺഗ്രസിൽ 'റോ' ഗ്രൂപ്പ് കെട്ടുകഥ'; ജോസ് കെ മാണി പാലായിൽ മത്സരിക്കുമെന്ന് പറഞ്ഞതിന് കാരണം വ്യക്തമാക്കി റോഷി അഗസ്റ്റിൻ

on

തിരുവനന്തപുരം: കേരള കോൺഗ്രസിൽ ഗ്രൂപ്പില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കേരള കോൺഗ്രസിൽ ഗ്രൂപ്പ് ഉണ്ടാക്കാനില്ലെന്നും 'റോ' ഗ്രൂപ്പ് എന്നത് കെട്ടുകഥയാമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. എന്‍റെ ജീവിതകാലത്ത് ഒരിക്കലും അങ്ങനെ ഒരു ഗ്രൂപ്പുണ്ടാകില്ല. ഞാൻ അടിയുറച്ച കേരള കോൺഗ്രസുകാരനാണ്. പിന്തുടരുന്നത് കെഎം മാണിയുടെ പൈതൃകമാണ്. ജോസ് കെ മാണി പാലായിൽ മത്സരിക്കണമെന്നത് വ്യക്തിപരമായ അഭിപ്രായമാമെന്നും പാലായെ അനാഥമാക്കാൻ പറ്റില്ലെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. പാലായിൽ ആരു മത്സരിക്കും എന്ന ചോദ്യം ഉണ്ടായപ്പോൾ അനാഥമല്ല പാല എന്ന അ‍ർത്ഥത്തിൽ ആണ് അങ്ങനെ പറഞ്ഞത്. സാധാരണക്കാരായ ആളുകൾക്കുള്ള ആഗ്രഹമാണ് താൻ പറഞ്ഞതെന്നും അതിൽ ഒരു ആശയക്കുഴപ്പവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജോസ് കെ മാണി അത് പൂർണ്ണമായി ഉൾക്കൊണ്ടിട്ടുണ്ട്. ജോസുമായി തനിക്ക് ഒരു തർക്കവും ഇല്ലെന്നും, എനിക്ക് ചോരത്തിളപ്പാണ് എന്ന ജോസ് കെ മാണിയുടെ പ്രതികരണത്തിൽ ഒരു തെറ്റുമില്ലെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. കേരള കോൺഗ്രസിന് അലോട്ട് ചെയ്യുന്ന ഏത് സീറ്റിൽ മത്സരിച്ചാലും ജോസ് കെ മാണി ജയിക്കും. പാല കൈവിട്ടതിൽ തെറ്റ് തിരുത്താൻ ജനം കാത്തിരിക്കുകയാണ്. നിഷ ജോസ് കെ മാണിയുടെ പേര് ഉയർന്നു കേൾക്കുന്നതിലും തെറ്റില്ല. അവർ നല്ല രീതിയിൽ പൊതുപ്രവർത്തനം നടത്തുന്ന ആളാണ്- റോഷി അഗസ്റ്റിൻ പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW