-->
തിരുവനന്തപുരം: പുതുമന തന്ത്രവിദ്യാലയത്തിന്റെ 25-ാം വാര്‍ഷികാഘോഷം തിരുവിതാംകൂര്‍ രാജകുടുംബം ആദിത്യ വര്‍മ്മ ഉദ്‌ഘാടനം ചെയ്‌തു.
പുതുമന തന്ത്ര വിദ്യാലയം പ്രധാന ആചാര്യന്‍ പുതുമന മഹേശ്വരന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു.
സംസ്‌ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് അവാര്‍ഡ് ദാനം നിര്‍വഹിച്ചു.
കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ കെ.ബി. മോഹന്‍ ദാസ്, മുന്‍ ശബരിമല മാളികപ്പുറം മേല്‍ശാന്തി പുതുമന മനു നമ്പൂതിരി, ശ്രീശങ്കരാ തന്ത്രവിദ്യാപീഠം പ്രസിഡന്റ് കണ്ടിയൂര്‍ നീലമന ഗോവിന്ദന്‍ നമ്പൂതിരി, മുരളി കോട്ടയ്‌ക്കകം, വലിയശാല മണികണ്‌ഠന്‍ എന്നിവര്‍ പ്രസംഗിച്ചു.