-->
തിരുവനന്തപുരം: സാമൂഹിക സുരക്ഷ പെന്‍ഷന്‍ നല്‍കുക എന്ന ഉത്തരവാദിത്വത്തില്‍ നിന്നു പിന്മാറുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി രാജ്യത്തെ പാവപ്പെട്ട ജനവിഭവങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കേരള സ്‌റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ സംസ്‌ഥാന പ്രസിഡന്റ് ആനവൂര്‍ നാഗപ്പന്‍ പറഞ്ഞു.
മൂന്നു കോടിയോളം ഗുണഭോക്‌താക്കളാണ് ദേശീയ സാമൂഹിക സഹായ പരിപാടിക്ക് കീഴിലുള്ളത്. വയോജനങ്ങള്‍, വിധവകള്‍, ഭിന്നശേഷി വിഭാഗത്തിലുള്ളവര്‍ തുടങ്ങിയവര്‍ക്കുള്ള പെന്‍ഷനാണ് സംസ്‌ഥാനങ്ങള്‍ സ്വന്തം ഫണ്ടില്‍ നിന്നും നല്‍കണമെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി കമലേഷ് പസ്വാന്‍ രാജ്യ സഭയെ അറിയിച്ചത്. പാവപ്പെട്ട ജനാവിഭാഗങ്ങളുടെ കൂടെ തങ്ങള്‍ നില്‍ക്കില്ല എന്നുള്ള സന്ദേശമാണ് ഇക്കൂട്ടര്‍ ഉയര്‍ത്തി പിടിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഈ ജനവിരുദ്ധ നിലപാടിനെതിരേ ശക്‌തമായ പ്രതിഷേധം ഉയര്‍ന്നു വരണമെന്ന് കെ.എസ്.കെ.ടി.യു. ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.