Friday, March 13, 2026 Last Updated 29 Min 59 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Feb 2026 11.41 PM

ബാറുകളുടെ സമയവര്‍ധന തെരഞ്ഞെടുപ്പ്‌ ഡീലോ: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍മാത്രം അവശേഷിക്കെ ബാറുകളുടെ സമയം വര്‍ധിപ്പിച്ച നയംമാറ്റം തെരഞ്ഞെടുപ്പ്‌ 'ഡീല്‍' ആയി സമൂഹം കണ്ടാല്‍ കുറ്റംപറയാനാകില്ലെന്നും ബാറുകളുടെ സമയം വര്‍ധിപ്പിച്ച തീരുമാനം പിന്‍വലിക്കണമെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്‌ഥാന കമ്മിറ്റി. മദ്യം പാമ്പിനെപ്പോലെ കൊത്തുകയും അണലിയെപ്പോലെ കടിക്കുകയും ചെയ്യുമെന്ന ബൈബിള്‍ വാക്യം ഓര്‍മ്മയില്‍ വയ്‌ക്കുന്നത്‌ ഉചിതമായിരിക്കുമെന്നും മദ്യവിരുദ്ധ സമിതി വ്യക്‌തമാക്കി.
മയക്കുമരുന്നുകളുടെ ഹബ്ബായി മാറിയ കേരളത്തില്‍ മദ്യശാലകളുടെ എണ്ണം വര്‍ധിപ്പിച്ചും സമയം വര്‍ധിപ്പിച്ചും സാധാരണ ജനങ്ങളെ വേട്ടയാടരുത്‌. വിനോദസഞ്ചാരത്തിന്റെ മറവില്‍ മദ്യവില്‍പന വ്യാപകമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കേണ്ട. വിനോദസഞ്ചാരികള്‍ കേരളത്തിലെത്തുന്നതു നാട്ടിലെ ബ്രാണ്ടി കുടിക്കാനല്ല. പ്രകൃതിഭംഗി ആസ്വദിക്കാനാണ്‌. മദ്യത്തിന്റെ ലഭ്യതക്കുറവുകൊണ്ടല്ല വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കുറവു വന്നിരിക്കുന്നത്‌.
മറിച്ച്‌, മയക്കുമരുന്ന്‌ ഉപയോഗിക്കുന്നവരുടെയും മദ്യപരുടെയും തെരുവുനായ്‌ക്കളുടെയും വന്യമൃഗങ്ങളുടെയും കടന്നാക്രമണം ഭയന്നാണ്‌. പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന സമീപനമാണ്‌ തെരഞ്ഞെടുപ്പ്‌ അടുക്കുമ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്‌. കേരള കത്തോലിക്കാ സഭ മാര്‍ച്ച്‌ എട്ടിനു മദ്യലഹരി വിരുദ്ധ ഞായര്‍ ആചരിക്കും. സിറോ മലബാര്‍--ലത്തീന്‍--മലങ്കര റീത്തുകളിലെ പള്ളികളില്‍ സഭയുടെ സര്‍ക്കുലര്‍ വായിക്കുകയും വിവിധ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യും'-സമിതി പ്രസ്‌താവനയില്‍ പറഞ്ഞു.

Ads by Google
Wednesday 18 Feb 2026 11.41 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW