-->
ഭാര്യ ശീതള്‍ താക്കൂറിന് വിവാഹ വാര്‍ഷികാശംസകള്‍ നേര്‍ന്ന് ബോളിവുഡ് നടന്‍ വിക്രാന്ത് മാസി. ഒരുമിച്ചുളള മനോഹരമായ യാത്രയിലെ സന്തോഷകരമായ നിമിഷങ്ങള്‍ ഉള്‍ക്കൊളളുന്ന നിരവധി ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടുകൊണ്ടായിരുന്നു വിക്രാന്തിന്റെ ആശംസ. ‘ഹാപ്പി ആനിവേഴ്‌സറി മൈ എ1 ഫ്രം ഡേ 1 ’എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം നടന്‍ കുറിച്ചിരിക്കുന്നത്.
വിവാഹദിനത്തിലെ നിമിഷങ്ങള്‍, മകന്‍ വരദാനൊപ്പമുളള കുടുംബ ചിത്രം, ദേശീയ അവാര്‍ഡ് നേട്ടം ആഘോഷിക്കുന്ന മറ്റൊരു ചിത്രം എന്നിവയെല്ലാം വിക്രാന്ത് പങ്കുവെച്ച ചിത്രങ്ങളില്‍ ഉള്‍പ്പെടുന്നു. നിരവധിപ്പേരാണ് താരങ്ങള്‍ക്ക് ആശംസകളറിയിച്ചെത്തുന്നത്.
'ബ്രോക്കണ്‍ ബട്ട് ബ്യൂട്ടിഫുള്‍' എന്ന വെബ് ഷോയുടെ സെറ്റില്‍ വച്ച് 2015ലാണ് വിക്രാന്ത് മാസിയും ശീതള്‍ താക്കൂറും കണ്ടുമുട്ടിയത്. അവര്‍ ഡേറ്റിംഗ് ആരംഭിക്കുകയും 2019 നവംബറില്‍ വിവാഹനിശ്ചയം നടത്തുകയും ചെയ്തു. പിന്നീട് 2022 ഫെബ്രുവരിയില്‍ ഇരുവരും വിവാഹിതരാവുകയായിരുന്നു. ഒരു മകനും ഈ ദമ്പതികള്‍ക്കുണ്ട്. വരദാന്‍ എന്നാണ് മകന്റെ പേര് .