Wednesday, March 11, 2026 Last Updated 37 Min 48 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Feb 2026 08.36 AM

ആയിഷാ പോറ്റിയുടെ വരവില്‍ അതൃപ്തി ; കോണ്‍ഗ്രസ് വനിതാനേതാവ് രശ്മി ബിജെപിയിലെത്തുമോ?

uploads/news/2026/02/825986/reshmi.jpg

കൊല്ലം: തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി സിപിഐഎം കേന്ദ്രത്തില്‍ നിന്നുള്ള ആയിഷപോറ്റിയുടെ കോണ്‍ഗ്രസിലേക്കുള്ള വരവ് കൊട്ടാരക്കരസീറ്റിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കം രൂക്ഷമാക്കി മാറ്റുന്നു. അയിഷാപോറ്റിയുടെ വരവോടെ കൊട്ടാരക്കര സീറ്റ് നഷ്ടമാകുന്ന മുന്‍ ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന രശ്മി കോണ്‍ഗ്രസ്‌വിട്ട് ബിജെപിയിലേക്ക് ചേക്കേറാന്‍ പോകുന്നെന്നാണ് വിവരം.

രശ്മി ബിജെപിയുടെ സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞെന്നാണ് വിവരം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊട്ടാരക്കര മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രശ്മിയായിരുന്നു. എന്നാല്‍ ഇത്തവണ ആയിഷാപോറ്റി കൊട്ടാരക്കരയില്‍ മത്സരിക്കാന്‍ ഇറങ്ങുമ്പോള്‍ രശ്മിക്ക് സീറ്റ് ഉണ്ടാവുന്നില്ലെന്ന് ഉറപ്പാണ്. അതേസമയം രശ്മി പോകാതിരിക്കാന്‍ കോണ്‍ഗ്രസും കൊണ്ടുപിടിച്ച ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. കൊടിക്കുന്നില്‍ സുരേഷ് എം.പി. രശ്മിയുമായി സംസാരിച്ചു.

ആയിഷാപോറ്റി വന്നതോടെ ഇനി സീറ്റ് കിട്ടില്ലെന്ന് ഉറപ്പാക്കിയ രശ്മി പകരം തനിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉണ്ടായ സാമ്പത്തീക ബാദ്ധ്യത പരിഹരിക്കണമെന്നും യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ ഏതെങ്കിലും പണം കിട്ടുന്ന പദവി എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണ്. എന്നാല്‍ രണ്ട് ആവശ്യങ്ങളോടും രശ്മി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം വരെ പാര്‍ട്ടി പരിപാടികളില്‍ സജീവമാകുകയും വി.ഡി. സതീശന്റെ യാത്ര ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് പരിപാടികള്‍ സാമൂഹ്യമാധ്യമങ്ങളില്‍ അപ്‌ഡേറ്റ് ചെയ്യുകയുമൊക്കെ ചെയ്യുന്നതിനിടയില്‍ രശ്മിക്ക് പെട്ടെന്ന് എന്താണ് ഈ മാറ്റം ഉണ്ടാകാന്‍ കാരണമെന്ന അങ്കലാപ്പിലാണ് കോണ്‍ഗ്രസ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW