Wednesday, March 11, 2026 Last Updated 34 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Feb 2026 11.40 PM

ഓസ്‌ട്രേലിയയ്‌ക്ക് : മഴക്കെടുതി സിംബാബ്‌വേ സൂപ്പര്‍ എട്ടില്‍

uploads/news/2026/02/825961/sp3.jpg

പലെകലെ: സിംബാബ്‌വേയും അയര്‍ലന്‍ഡും തമ്മിലുള്ള ബി ഗ്രൂപ്പ്‌ മത്സരം മഴ മൂലം ഒരു പന്ത്‌ പോലും എറിയാതെ ഉപേക്ഷിച്ചു. മൂന്ന്‌ കളികളില്‍നിന്ന്‌ അഞ്ച്‌ പോയിന്റ്‌ നേടിയ സിംബാബ്‌വേ രണ്ടാം സ്‌ഥാനക്കാരായി സൂപ്പര്‍ എട്ട്‌ ഉറപ്പാക്കി.
സിംബാബ്‌വേയോടും ശ്രീലങ്കയോടും തോറ്റ മുന്‍ ചാമ്പ്യന്‍ ഓസ്‌ട്രേലിയ അതോടെ സൂപ്പര്‍ എട്ട്‌ കാണാതെ പുറത്തായി. സിംബാബ്‌വേയും അയര്‍ലന്‍ഡും തമ്മിലുള്ള മത്സരത്തിന്റെ ഫലമനുസരിച്ചായിരുന്നു ഓസീസിന്റെ സൂപ്പര്‍ എട്ട്‌ സാധ്യത. അയര്‍ലന്‍ഡ്‌ നാല്‌ കളികളില്‍നിന്നു മൂന്ന്‌ പോയിന്റുമായി മുന്നിലാണ്‌. മൂന്ന്‌ കളികളില്‍ ഒരു ജയം മാത്രം കുറിച്ച ഓസ്‌ട്രേലിയ രണ്ട്‌ പോയിന്റ്‌ മാത്രമാണു നേടിയത്‌. തിങ്കളാഴ്‌ച നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചതോടെ ശ്രീലങ്ക ഗ്രൂപ്പ്‌ ജേതാക്കളായി സൂപ്പര്‍ എട്ട്‌ ഉറപ്പിച്ചിരുന്നു.
കണക്കുകള്‍ ശരിയായി വന്നാല്‍ സിംബാബ്‌വേ സൂപ്പര്‍ എട്ടില്‍ വെസ്‌റ്റിന്‍ഡീസ്‌, ഇന്ത്യ, ദക്ഷിണാഫ്രിക്ക ടീമുകളെ നേരിടും. ശ്രീലങ്കയ്‌ക്ക് ഇംഗ്ലണ്ടും ന്യൂസിലന്‍ഡും ആദ്യ എതിരാളികളാകും. മൂന്നാമത്തെ ടീമിനെ കണ്ടെത്താറായില്ല. പുറത്തായെങ്കിലും ഓസീസിന്‌ ബി ഗ്രൂപ്പില്‍ ഒരു മത്സരം കൂടി ശേഷിക്കുന്നുണ്ട്‌. വെള്ളിയാഴ്‌ച ഇതേ വേദിയില്‍ ഒമാനെതിരേയാണ്‌ അവര്‍ കളിക്കുക. സിംബാബ്‌വേയും ശ്രീലങ്കയും തമ്മിലുള്ള മത്സരം വ്യാഴാഴ്‌ചയാണ്‌. പലെകലെയില്‍ ഇനി നാല്‌ മത്സരങ്ങള്‍ കൂടിയുണ്ട്‌. കാലാവസ്‌ഥാ പ്രവചനം അനുസരിച്ച്‌ ഇവിടെ പത്ത്‌ ദിവസം കൂടി കനത്ത മഴയുണ്ടാകും.
ഓസ്‌ട്രേലിയെ എട്ട്‌ വിക്കറ്റിനു തോല്‍പ്പിച്ചാണു ശ്രീലങ്ക സൂപ്പര്‍ എട്ടിലേക്കുള്ള കുതിപ്പ്‌ തുടങ്ങിയത്‌. ബി ഗ്രൂപ്പ്‌ മത്സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ഓസ്‌ട്രേലിയ 181 റണ്ണിന്‌ ഓള്‍ഔട്ടായി. മറുപടി ബാറ്റ്‌ ചെയ്‌ത ശ്രീലങ്ക കളി തീരാന്‍ രണ്ടോവര്‍ ശേഷിക്കേ ലക്ഷ്യം കടന്നു.
ഈ ലോകകപ്പിലെ ആദ്യ സെഞ്ചുറി കുറിച്ച ഓപ്പണര്‍ പാതും നിസങ്കയാണ്‌ (52 പന്തില്‍ അഞ്ച്‌ സിക്‌സറും 10 ഫോറുമടക്കം പുറത്താകാതെ 100) വിജയ ശില്‍പ്പി. കുശല്‍ മെന്‍ഡിസ്‌ (38 പന്തില്‍ ഒരു സിക്‌സറും ആറ്‌ ഫോറുമടക്കം 51) അര്‍ധ സെഞ്ചുറിയുമായി തിളങ്ങി.

Ads by Google
Tuesday 17 Feb 2026 11.40 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW