Wednesday, March 11, 2026 Last Updated 35 Min 8 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Feb 2026 11.40 PM

പാഴായ വേല: ന്യൂസിലന്‍ഡ്‌ മുന്നോട്ട്‌

uploads/news/2026/02/825960/sp2.jpg

ചെന്നൈ: കാനഡയെ എട്ട്‌ വിക്കറ്റിനു തോല്‍പ്പിച്ച്‌ ന്യൂസിലന്‍ഡ്‌ ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌ ഡി ഗ്രൂപ്പില്‍നിന്നു സൂപ്പര്‍ എട്ടിലേക്കു കടന്നു.
ചെപ്പോക്കിലെ എം.എ. ചിദംബരം സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത കാനഡ നാല്‌ വിക്കറ്റിന്‌ 173 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ന്യൂസിലന്‍ഡ്‌ കളി തീരാന്‍ 29 പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. ടിം സീഫര്‍ട്ട്‌ (ആറ്‌), ഫിന്‍ അലന്‍ (എട്ട്‌ പന്തില്‍ ഒരു സിക്‌സറും രണ്ട്‌ ഫോറുമടക്കം 21) എന്നിവര്‍ പുറത്തായെങ്കിലും റാചിന്‍ രവീന്ദ്ര (39 പന്തില്‍ മൂന്ന്‌ സിക്‌സറും നാല്‌ ഫോറുമടക്കം 59), ഗ്ലെന്‍ ഫിലിപ്‌്സ്‌ (36 പന്തില്‍ ആറ്‌ സിക്‌സറും നാല്‌ ഫോറുമടക്കം 76) എന്നിവര്‍ ചേര്‍ന്ന്‌ ന്യൂസിലന്‍ഡിനെ വിജയ തീരത്തെത്തിച്ചു.
ടോസ്‌ നേടിയ കനേഡിയന്‍ നായകന്‍ ദില്‍പ്രീത്‌ ബാജ്‌വ ആദ്യം ബാറ്റ്‌ ചെയ്യാന്‍ തീരുമാനിച്ചു. ഓപ്പണര്‍ യുവ്രാജ്‌ ശര്‍മയുടെ സെഞ്ചുറിയാണ്‌ (65 പന്തില്‍ ആറ്‌ സിക്‌സറും 11 ഫോറുമടക്കം 110) കാനഡയെ മികച്ച സ്‌കോറിലെത്തിച്ചത്‌. ഓപ്പണര്‍ കൂടിയായ ദില്‍പ്രീത്‌ 39 പന്തില്‍ 36 റണ്ണെടുത്തു.
ട്വന്റി20 ലോകകപ്പില്‍ സെഞ്ചുറിയടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ്‌ കുറിക്കാന്‍ യുവ്രാജിനായി. 19 വര്‍ഷവും 141 ദിവസവും പ്രായമുള്ളപ്പോഴാണു യുവ്രാജിന്റെ സെഞ്ചുറി വരുന്നത്‌. പോള്‍ സ്‌റ്റിര്‍ലിങ്ങിന്റെ റെക്കോഡാണു പഴങ്കഥയായത്‌. 2011 ലോകകപ്പില്‍ ഹോളണ്ടിനെതിരേ 20 വര്‍ഷവും 196 ദിവസവും പ്രായമുള്ളപ്പോഴാണു പോള്‍ സ്‌റ്റിര്‍ലിങ്‌ സെഞ്ചുറിയടിച്ചത്‌. ലോകകപ്പില്‍ അര്‍ധ സെഞ്ചുറിയടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും യുവ്രാജ്‌ ശര്‍മയാണ്‌.

Ads by Google
Tuesday 17 Feb 2026 11.40 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW