-->
തിരുവനന്തപുരം: സംസ്‌ഥാനത്തു ബാറുകളുടെ പ്രവര്‍ത്തന സമയം രാവിലെ 10 മുതല്‍ രാത്രി 12 വരെയാക്കും. ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. നിലവില്‍ രാവിലെ 11 മുതല്‍ രാത്രി 11 വരെയാണു പ്രവര്‍ത്തനസമയം.
വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ബാറുകള്‍ക്ക് നിലവില്‍ രാത്രി 12 വരെ പ്രവര്‍ത്തിക്കാം. അതിനു സമീപപ്രദേശത്തുള്ള ബാറുകള്‍ക്ക് ഇതു ബാധകമായിരുന്നില്ല. ഇതില്‍ ബാറുടമകള്‍ പ്രതിഷേധമറിയിച്ച സാഹചര്യത്തിലാണ് എല്ലാ ബാറുകളുടെയും പ്രവര്‍ത്തന സമയം നീട്ടുന്നത്.
വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ബാറുകള്‍ക്ക് പുലര്‍ച്ചെ 3 മണി വരെ പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കിയേക്കുമെന്നും സൂചനയുണ്ട്. ബിസിനസ് ടൂറിസത്തിന്റെ ഭാഗമായുള്ള പ്രത്യേക ചര്‍ച്ചകള്‍, മേളകള്‍, കൂടിച്ചേരലുകള്‍ എന്നിവയുടെ ഭാഗമായി പുലര്‍ച്ചെ മൂന്നുവരെ മദ്യം വിളമ്പാനും അനുമതിയുണ്ട്. ഇതിനായി പ്രത്യേകം ഫീസ് നല്‍കേണ്ടി വരും.
2025 ജനുവരി 31 ലെ കണക്കനുസരിച്ച് 847 ബാര്‍ ലൈസന്‍സുകളാണ് സംസ്‌ഥാനത്തുള്ളത്. 289 ബവ്‌കോ ഔട്‌ലെറ്റുകള്‍ക്കു പുറമേയാണിത്.