-->
തിരുവനന്തപുരം: ഭാരതീയ കരസേനയിലേക്ക് അഗ്‌നിവീര്‍ തെരഞ്ഞെടുപ്പിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 2027-ലെ അഗ്‌നിപത് സ്‌കീമിനു കീഴില്‍ റിക്രൂട്ട് ചെയ്യുന്നതിനുള്ള അഗ്‌നിവീര്‍ ഇന്‍ടേക്കിനുള്ള സെലക്ഷന്‍ ടെസ്‌റ്റിനായി തിരുവനന്തപുരം ആര്‍മി റിക്രൂട്ടിങ് ഓഫീസ് കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ അവിവാഹിതരായ പുരുഷന്മാരില്‍നിന്ന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.
അഗ്‌നിവീര്‍ ജനറല്‍ ഡ്യൂട്ടി, അഗ്‌നിവീര്‍ ടെക്‌നിക്കല്‍, അഗ്‌നിവീര്‍ ക്ലര്‍ക്ക്/സ്‌റ്റോര്‍ കീപ്പര്‍ ടെക്‌നിക്കല്‍, അഗ്‌നിവീര്‍ ട്രേഡ്‌സ്‌മാന്‍ എന്നീ വിഭാഗങ്ങള്‍ക്കായാണ് തെരഞ്ഞടുപ്പ്.
രണ്ടു ഘട്ടങ്ങളിലായാണ് അഗ്‌നിവീര്‍ തെരഞ്ഞെടുപ്പ്. ഓണ്‍ലൈന്‍ കമ്പ്യൂട്ടര്‍ അധിഷ്‌ഠിത എഴുത്തുപരീക്ഷ (ഓണ്‍ലൈന്‍ ഇഋഋ), റിക്രൂട്ട്‌മെന്റ് റാലി എന്നീ രണ്ട് ഘട്ടങ്ങളിലായാണ് റിക്രൂട്ട്‌മെന്റ്. എല്ലാ ഉദ്യോഗാര്‍ഥികളും സൈറ്റിലേക്കു ലോഗിന്‍ ചെയ്‌ത് അവരുടെ യോഗ്യതാ നില പരിശോധിച്ച് അവരുടെ പ്ര?ഫൈല്‍ സൃഷ്‌ടിക്കുക. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ ഒന്നാണ്. ഓണ്‍ലൈന്‍ പരീക്ഷ ഈ വര്‍ഷം ജൂണ്‍ ഒന്നു മുതല്‍ 15 വരെ ആയിരിക്കും.
അഗ്‌നിവീര്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ യോഗ്യത അടിസ്‌ഥാനമാക്കി ഏതെങ്കിലും രണ്ടു വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാം. പത്താം ക്ലാസ്, 12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷകളില്‍ പങ്കെടുത്തു ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കും ആവശ്യമായ മറ്റെല്ലാ യോഗ്യതകളും പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കില്‍ അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.