-->
കൊച്ചി : മലയാള കാവ്യസാഹിതി ( മകാസ ) യുടെ കുട്ടികളുടെ വിഭാഗമായ ബാലസാഹിതിയുടെ ആഭിമുഖ്യത്തില്‍ ഏപ്രിലില്‍ എറണാകുളത്ത് നടത്തുന്ന ബാലസാഹിതീയം ഏകദിനശില്‍പശാലയിലേക്ക് 16 വയസ്സു വരെയുള്ള കുട്ടികളുടെ സൃഷ്‌ടികള്‍ ക്ഷണിക്കുന്നു. കഥ , കവിത , ലേഖനം , ചിത്രരചന എന്നീ വിഭാഗങ്ങളിലാണ് രചനകള്‍ അയയ്‌ക്കേണ്ടത്. അവസാനതീയതി മാര്‍ച്ച് 15. വിലാസം: മലയാള കാവ്യസാഹിതി, സാഹിതീഭവന്‍, കട്ടിത്തറ, കട്ടിത്തറ ലൈന്‍, സൗത്ത് ജനത റോഡ്, പാലാരിവട്ടം , എറണാകുളം 682025.വാട്‌സ്‌ആപ്പ് : 95396 64842.