Friday, March 13, 2026 Last Updated 20 Min 22 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Feb 2026 11.39 PM

കൃഷിയിടം തീയിട്ട്‌ ഒരുക്കുന്നതിനിടെ പൊള്ളലേറ്റ്‌ കര്‍ഷകന്‌ ദാരുണാന്ത്യം

പാലാ/ഇടമറ്റം: പുരയിടം കൃഷിക്കായി തീയിട്ട്‌ ഒരുക്കുന്നതിനിടെ കര്‍ഷകന്‌ ദാരുണാന്ത്യം. റിട്ട. അധ്യാപകന്‍ കൂടിയായ പൂവത്തോട്‌ പൊരിയത്ത്‌ ബേബി സെബാസ്‌റ്റ്യന്‍ (70) ആണ്‌ പൊള്ളലേറ്റു മരിച്ചത്‌.
ഇന്നലെ ഉച്ചയോടെയാണ്‌ സംഭവം. പുരയിടത്തില്‍ നിന്നും തീയും പുകയുമുയരുന്നതു കണ്ട്‌ നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. പാലായില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തി തീയണയ്‌ക്കവെയാണ്‌ ബേബിയെ വെന്തുമരിച്ചനിലയില്‍ കാണുന്നത്‌.രാവിലെ ഒമ്പതു മണിയോടെതോട്ടത്തിലെത്തിയതാണ്‌ ബേബി. ഒരു മണിയോടെയാണ്‌ തോട്ടത്തില്‍നിന്നും തീയും പുകയും ഉയരുന്നത്‌ നാട്ടുകാര്‍ കണ്ടത്‌.
ദിവസവും കുറച്ചകലെയുള്ള വീട്ടില്‍ നിന്നും ബേബി മൂന്ന്‌ ഏക്കറോളമുള്ള തോട്ടത്തില്‍ കൃഷിജോലികള്‍ക്കായി എത്തുമായിരുന്നു. കഴിഞ്ഞ ദിവസം പുരയിടത്തിലെ കാട്‌ വെട്ടിത്തെളിച്ചു. അതെല്ലാം കൂട്ടിയിട്ട്‌ കത്തിക്കുന്നതിനിടെയാണ്‌ അത്യാഹിതം.കാഞ്ഞിരപ്പള്ളി സെന്റ്‌ ഡൊമിനിക്‌സ്‌ ഹൈസ്‌കൂളില്‍ നിന്നു വിരമിച്ചശേഷം കൃഷിയില്‍ വ്യാപൃതനായ ബേബി മികച്ചൊരു കര്‍ഷകനായിരുന്നു. ഭാര്യ: ഡെയ്‌സി ഓടയ്‌ക്കല്‍ (ഏഴല്ലൂര്‍). മകള്‍: സോണിയ. മരുമകന്‍: ആല്‍ബര്‍ട്ട്‌ ഫിനിക്‌സ്‌. സംസ്‌കാരം ഇന്ന്‌ വൈകിട്ട്‌ നാലിന്‌ പൂവത്തോട്‌ സെന്റ്‌ തോമസ്‌ പള്ളിയില്‍.

Ads by Google
Tuesday 17 Feb 2026 11.39 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW