-->
കണ്ണൂര്‍: കണ്ണൂര്‍ പള്ളിയാംമൂലയില്‍ കുടുംബ വഴക്കിനിടെ മകന്‍ കസേരയോടെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ മാതാവ് ചികിത്സയിലിരിക്കെ മരണപ്പെട്ടു. അലവില്‍ പള്ളിയാം മൂലയിലെ വി. ശാന്ത(88)യാണ് മരിച്ചത്.
കഴിഞ്ഞ 11 ന് രാത്രി 11നായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ് ശാന്ത എ.കെ.ജി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ് വരികയായിരുന്നു. മകനായ അലവില്‍ പള്ളിയാംമൂല ലക്ഷംവീട് കോളനിയിലെ സജീവ(58) നെ വധശ്രമക്കേസിന് ടൗണ്‍ പോലീസ് അറസ്‌റ്റു ചെയ്‌ത് റിമാന്‍ഡ് ചെയ്‌തിരുന്നു.