-->
ഇരിങ്ങാലക്കുട: കാലിത്തീറ്റ നിര്‍മാതാക്കളായ കെ.എസ്.ഇ. ലിമിറ്റഡിന്റെ മാനേജിങ് ഡയറക്‌ടര്‍ എം.പി. ജാക്‌സണ്‍ രാജിവച്ചു. ഇരിങ്ങാലക്കുട നഗരസഭാ ചെയര്‍മാനായും കേരളത്തിലെ മുനിസിപ്പല്‍ ചെയര്‍മാന്മാരുടെ ചേംബര്‍ ചെയര്‍മാനായും തെരഞ്ഞെടുക്കപ്പെട്ട പശ്‌ചാത്തലത്തിലാണ് രാജി.
2026 ഏപ്രില്‍ 1-ന് രാജി പ്രാബല്യത്തില്‍ വരും. കഴിഞ്ഞ 14-ന് ചേര്‍ന്ന കമ്പനി ഡയറക്‌ടര്‍ ബോര്‍ഡ് യോഗം അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചു. പുതിയ മാനേജിങ് ഡയറക്‌ടറെ നിയമിക്കുന്നത് വരെയുള്ള ഇടക്കാലയളവില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ തടസമില്ലാതെ മുന്നോട്ടു കൊണ്ടുപോകുന്നതിനായി ഡയറക്‌ടര്‍ ബോര്‍ഡ് പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ടോം ജോസ്(ചെയര്‍മാന്‍), പോള്‍ ഫ്രാന്‍സിസ് (എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍), ഡോണി അക്കരക്കാരന്‍ ജോര്‍ജ് (ഹോള്‍-ടൈം ഡയറക്‌ടര്‍) എന്നിവരടങ്ങുന്നതാണ് ഈ സമിതി.