-->
കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ നേരിട്ടു ഹാജാരാകണമെന്നു ഹൈക്കോടതി.
യൂണിവേഴ്‌സിറ്റി മുന്‍ രജിസ്‌ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാര്‍ നല്‍കിയ ഹര്‍ജിയിലാണു നടപടി. മാര്‍ച്ച് 13-നു നേരിട്ടു ഹാജരാകാനാണു നിര്‍ദേശം. ജസ്‌റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണന്റെ ബെഞ്ചാണു കേസ് പരിഗണിച്ചത്. വി.സിക്കെതിരേ കോടതിയലക്ഷ്യം നിലനില്‍ക്കുമെന്നു ഹൈക്കോടതി നിരീക്ഷിച്ചു.
അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്‌ത നടപടി പുനഃ പരിശോധിക്കാന്‍ സിന്‍ഡിക്കേറ്റിനോടു കോടതി നിര്‍ദേശിച്ചിരുന്നു. സിന്‍ഡിക്കേറ്റ് തീരുമാനം പുനഃപരിശോധിച്ചെങ്കിലും വി.സി. ഈ തീരുമാനം അംഗീകരിച്ചില്ല. ഇതിനു പിന്നാലെയാണു കോടതിയലക്ഷ്യം ചൂണ്ടിക്കാണിച്ചു മുന്‍ രജിസ്‌ട്രാര്‍ ഹൈക്കോടതിയെ സമീപിച്ചത്.