-->
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ രണ്ടാം ബലാത്സംഗക്കേസില്‍ അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിച്ചതായും വിവാഹ വാഗ്‌ദാനം നല്‍കി വഞ്ചിച്ചതായുമാണ് യുവതി മൊഴി നല്‍കിയതെന്നാണു സൂചന.
നെടുമങ്ങാട് കോടതിയില്‍ മജിസ്‌ട്രേറ്റിന്റെ മുമ്പാകെ ഹാജരായാണു രഹസ്യമൊഴി രേഖപ്പെടുത്തിയത്. അതിജീവിതയുടെ വൈദ്യപരിശോധനയും പൂര്‍ത്തിയാക്കിയതായി പോലീസ് അറിയിച്ചു.ബംഗളുരു സ്വദേശിനിയായ 23കാരിയാണു പരാതി നല്‍കിയത്. വിവാഹ വാഗ്‌ദാനം നല്‍കി ഹോംസ്‌റ്റേയില്‍ എത്തിച്ച് ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. ക്രൂരമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയശേഷം ശാസ്‌ത്രീയമല്ലാത്ത രീതിയില്‍ ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിച്ചെന്നും യുവതി ആരോപിച്ചു. കെ.പി.സി.സി. അധ്യക്ഷന് ഇലക്‌ട്രോണിക് തപാല്‍ വഴി നല്‍കിയ പരാതിയാണ് പോലീസിനു കൈമാറിയത്.ശരീരമാകെ മുറിവേല്‍പ്പിച്ചെന്നും അതിക്രൂര ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നും യുവതി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.സംസാരിക്കാനെന്ന പേരില്‍ ഹോംസ്‌റ്റേയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നും ഭീതിയേറ്റവും ശ്വാസംമുട്ടലും അനുഭവപ്പെട്ടിട്ടും പീഡനം തുടര്‍ന്നെന്നും മൊഴിയില്‍ പറയുന്നു. പിന്നീട് വിവാഹം ചെയ്യാനാകില്ലെന്ന് അറിയിച്ചതായും യുവതി വ്യക്‌തമാക്കി.
കേസില്‍ രാഹുലിന്റെ സുഹൃത്ത് ജോബി ജോസഫ് രണ്ടാം പ്രതിയാണ്. ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക യുവതിക്കു കൈമാറിയത് ജോബി ജോസഫിലൂടെ തന്നെയാണെന്നാണ് അന്വേഷണ വിവരം. കേസില്‍ കൂടുതല്‍ തെളിവെടുപ്പ് പുരോഗമിക്കുകയാണ്.