-->
ഇന്ത്യയിലെ മറ്റ് സംസ്‌ഥാനങ്ങള്‍ക്കൊപ്പം കേരളം വളരണമെങ്കില്‍ ഭരണാധികാരികളുടെ കാഴ്‌ച്ചപ്പാടില്‍ മാറ്റം വരണം. 2047 ആകുമ്പോള്‍ ഇന്ത്യ സ്വതന്ത്രമായിട്ട് 100 വര്‍ഷം തികയും. അന്ന് രാജ്യം എങ്ങനെ ആയിരിക്കണമെന്ന് മുന്‍കൂട്ടി കണ്ടുള്ള വികസനപ്രവര്‍ത്തനങ്ങളാണ് പ്രധാനമന്ത്രി നന്ദ്രേമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കുന്നത്.
2005 ജൂലൈയില്‍ അന്നത്തെ പ്രസിഡന്റായിരുന്ന ഡോ. എ.പി.ജെ. അബ്‌ദുള്‍ കലാം സംസ്‌ഥാന നിയമസഭയില്‍ നടത്തിയ പ്രസംഗം ഇപ്പോഴും പ്രസ്‌കതമാണ്. രാജ്യത്തിന്റെ പുരോഗതി ലക്ഷ്യമിട്ട് വലിയ ദീര്‍ഘദൃഷ്‌ടിയോടെയാണ് അദേഹം സംസാരിച്ചത്. ഓരോ സംസ്‌ഥാനത്തിനും അതിന്റേതായ പ്രത്യേകതകള്‍ ഉണ്ട്. അതുപോലെ കേരളത്തിനും അതിന്റേതായ ശക്‌തിയും ക്ഷീണവുമുണ്ട്. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ കേരളത്തിന്റെ ശക്‌തിയാണ്. എന്നാല്‍ മറ്റ് പല മേഖലകളിലും നമ്മള്‍ പിന്നാക്കം പോയത് നമ്മുടെ ദൗര്‍ബല്യമാണ്. ഇവിടെയാണ് കലാമിന്റെ വാക്കുകള്‍ക്ക് പ്രസ്‌തിയേറുന്നത്. നമ്മള്‍ പിന്നാക്കം പോയ മേഖലകള്‍ കണ്ടെത്തി പരിഹാരം കാണുമ്പോഴാണ് നമ്മള്‍ മുന്നാട്ട് പോകുന്നത്. ഇതു തന്നെയാണ് കലാമും ചൂണ്ടിക്കാട്ടിയത്. വികസന കാര്യത്തില്‍ നമ്മള്‍ എത്രമാത്രം മുന്നോട്ട് പോയെന്ന് സ്വയം ആത്മപരിശോധന നടത്തണം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന കാഴ്‌ചപ്പാടുകള്‍ ഈ അവസരത്തിലാണ് ശ്രദ്ധേയമാകുന്നത്. നേരത്തെ വിദ്യാഭ്യാസം നേടാന്‍ പോകുന്ന വിദ്യാര്‍ഥികള്‍ക്കുപോലും ഗസറ്റഡ് ഓഫീസര്‍ സര്‍ട്ടിഫിക്കറ്റില്‍ സാക്ഷ്യപ്പെടുത്തിയാല്‍ മാത്രമേ പ്രവേശനം ലഭിക്കുമായിരുന്നുള്ളൂ. എന്നാല്‍ ഇേേപ്പാള്‍ ജോലിക്കുപോലും സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയെന്ന നിലയിലേക്ക് നമ്മുടെ രാജ്യം മാറി. കേരളം ശക്‌തമായ ഒരു സംസ്‌ഥാനമായി മാറണമെങ്കില്‍ ആദ്യം വേണ്ടത് അടിസ്‌ഥാന സൗകര്യവികസനമാണ്. എന്നാല്‍ നമ്മള്‍ ഇപ്പോള്‍ എവിടെയാണ് നില്‍ക്കുന്നതെന്ന് സ്വയം ചിന്തിക്കണം. കേരളത്തിന്റെ മുഖ്യമന്ത്രി കഴിഞ്ഞ പത്ത് വര്‍ഷവും അതിന് മുമ്പുള്ള വര്‍ഷങ്ങളുമായിട്ടാണ് താരതമ്യം ചെയ്യുന്നത്. എന്നാല്‍ ഞാന്‍ താരതമ്യം ചെയ്യുന്നത് ലോകത്തില്‍ അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളുമായിട്ടാണ്.
ലോകം എത്ര വേഗത്തിലാണ് മാറുന്നത്. എന്നാല്‍ ആ വേഗത്തിനനുസരിച്ച് നമ്മള്‍ മാറുന്നുണ്ടോയെന്ന് സ്വയം ചിന്തിക്കണം. കേരളത്തിലെ കോളജുകളില്‍നിന്നു വിദ്യാര്‍ഥികള്‍ കൊഴിഞ്ഞുപൊയ്‌ക്കൊണ്ടിരിക്കുയാണ്. പല കോളജുകളിലും ബി.എസ്‌സിയൊക്ക പഠിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം വെറും മൂന്നാണ്. കേരളത്തിലെ എന്‍ജിനിയറിങ് കോളജുകളില്‍ അമ്പതിനായിരത്തോളം സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. എന്നാല്‍ നാല്‍പതിനായിരത്തോളം വിദ്യാര്‍ഥികള്‍ കേരളത്തിനു പുറത്ത് എന്‍ജിനീയറിങ് പഠനത്തിനു പോകുന്നുണ്ട്. പരമ്പരാഗത കോഴ്‌സുകളില്‍നിന്നു മാറി പുതിയ കോഴ്‌സുകള്‍ ആരംഭിക്കാത്തതിനാലാണ് കേളത്തിലെ വിദ്യാര്‍ഥികള്‍ പുറത്തുപോയി പഠിക്കുന്നത്. പുതിയ കോഴ്‌സുകള്‍ ആരംഭിച്ചില്ലെങ്കില്‍ കേരളത്തിലെ ബഹുഭൂരിപക്ഷം കോളജുകളും പത്തു വര്‍ഷത്തിനുള്ളില്‍ പൂട്ടിപോകും.
ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കണമെന്ന് കേന്ദ്രം ആവശ്യപ്പെടുമ്പോള്‍ അതിനോട് പുറംതിരിഞ്ഞു നില്‍ക്കുന്ന സമീപനമാണ് കേരളം സ്വീകരിച്ചത്. കേരളത്തിലെ പ്രതിപക്ഷ പാര്‍ട്ടി ഭരിക്കുന്ന കര്‍ണാടകയില്‍ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാം എന്നാല്‍ കേരളത്തില്‍ നടപ്പാക്കാനാകില്ല എന്ന നയമാണ് കേരളത്തെ പിന്നോട്ട് അടിക്കുന്നത്. രാജ്യത്തിന്റെ പുരോഗതിക്കനുസരിച്ച് കേരളം സഞ്ചരിക്കണമെങ്കില്‍ ലോകം മാറുന്നതനുസരിച്ച് മാറാന്‍ കേരളത്തിന് കഴിയണം. മറ്റ് സംസ്‌ഥാനങ്ങള്‍ വളര്‍ച്ചയില്‍ മുന്നോട്ട് പോകുമ്പോള്‍ നമ്മള്‍ കിതയ്‌ക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കി വരുന്ന നിരവധി പദ്ധതികളോട് നമ്മള്‍ മുഖം തിരിക്കുകയാണ്. ഉദാഹരണത്തിന് 'ഒരു ജില്ല ഒരു ഉല്‍പ്പന്നം ' എന്ന പദ്ധതി കേന്ദ്രം കൊണ്ടുവന്നു. നമ്മുടെ നാട്ടില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പനം ആഗോളവിപണയില്‍ എത്തിക്കുക എന്ന പദ്ധതിക്കാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിട്ടത്‌്. എന്നാല്‍ കേരളം ഇതിനോട് പുറംതിരിഞ്ഞു നിന്നു.
അയല്‍സംസ്‌ഥാനങ്ങളാണ് തമിഴ്‌നാട്ടിലേക്കും കര്‍ണാടകയിലേക്കും. വന്‍കിട വ്യാവസായികള്‍ ധാരളം കടന്നുവരുമ്പോള്‍ കേരളത്തിലേക്ക് ആരും വരുന്നില്ല. സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം നമുക്ക് പലയിടത്തും ഇല്ല. വെള്ളക്കെട്ടില്ലാത്ത റോഡുകളും നമുക്ക് കുറവാണ്. നമ്മുടെ സ്വന്തമായ ആയുര്‍വേദം പോലും ആഗോളവിപണയില്‍ വേണ്ട രീതിയില്‍ പ്രചരപ്പിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ലെന്നത് നമ്മുടെ പരാജയം തന്നെയാണ്. 30 ലക്ഷത്തോളം മലയാളികള്‍ രാജ്യത്തിന്‌് പുറത്ത് ജോലി ചെയ്യുന്നുണ്ട്. അവരില്‍ ബഹുഭൂരിപഷവും അണ്‍ സ്‌കില്‍ഡ് ജോലിക്കാരാണ്. പ്രഫഷണല്‍ വിദ്യാഭ്യാസം നേടിയശേഷമാണ് അവര്‍ വിദേശരാജ്യങ്ങളില്‍ ജോലിക്ക് പോയിരുന്നതെങ്കില്‍ കേരളത്തിന്റെ സാമ്പത്തിക സ്‌ഥിതി മറ്റൊരു രീതിയിലായേനെ.
വി. മുരളീധരന്‍