Thursday, March 12, 2026 Last Updated 50 Min 38 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Feb 2026 06.29 PM

ഫെയറി ടെയ്ല്‍ മാലാഖയെപ്പോലെ വൈറ്റ് ബ്രൈഡല്‍ ഗൗണില്‍ ഹോട്ട് ലുക്കില്‍ ഇഷാനി കൃഷ്ണ; തരംഗമായി താരപുത്രിയുടെ ചിത്രങ്ങള്‍

uploads/news/2026/02/825905/Untitled-7.jpg
Ishaani krishna (Image Source: Instagram)

നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ കൃഷ്ണകുമാറിന്റെ കുടുംബം മുഴുവന്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താരങ്ങളാണ്. ഭാര്യ സിന്ധുവും മക്കളായ അഹാനയും ഇഷാനിയും ദിയയും ഹന്‍സികയുമൊക്കെ തങ്ങളുടെ എല്ലാ വിശേഷങ്ങളും സന്തോഷങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കിടാറുണ്ട്. അച്ഛന്റെയും ചേച്ചിയുടെയും പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയ ഇഷാനി സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ കൂടിയാണ്.
ഇപ്പോഴിതാ തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കിടുകയാണ് ഇഷാനി. സ്ലീവ്ലെസ്സ് വൈറ്റ് ബ്രൈഡല്‍ ഗൗണിലാണ് ഇഷാനി മാലാഖയെപ്പോലെ തിളങ്ങുന്നത്. ഹോട്ട് ഗ്ലാമര്‍ ലുക്കിലുള്ള ഇഷാനിയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുകയാണ്. ‘‘മൃദുവായ ഒരു തിളക്കം പോലെ...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് താരപുത്രി ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. ലവ് ഹാര്‍ട്ട് ഇമോജിയാണ് ഇഷാനിയുടെ കമന്റ് ബോക്സില്‍ നിറയുന്നത്.
‘വണ്‍’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം തിയേറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുന്ന ‘ആശകള്‍ ആയിരം’ എന്ന പുതിയ ചിത്രത്തില്‍ കാളിദാസ് ജയറാമിന്റെ നായികയാണ്. ചിത്രത്തിനും ഇഷാനിയുടെ അഭിനയത്തിനും മികച്ച അഭിപ്രായമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.

Ads by Google
Tuesday 17 Feb 2026 06.29 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW