-->
രാഷ്ട്രീയ പ്രവര്‍ത്തകനും അഭിനേതാവുമായ കൃഷ്ണകുമാറിന്റെ കുടുംബം മുഴുവന്‍ സോഷ്യല്‍ മീഡിയയില്‍ തിളങ്ങി നില്‍ക്കുന്ന താരങ്ങളാണ്. ഭാര്യ സിന്ധുവും മക്കളായ അഹാനയും ദിയയും ഇഷാനിയും ഹന്‍സികയും സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ വിശേഷങ്ങള്‍ പങ്കിടാറുണ്ട്. മൂത്ത മകള്‍ അഹാനയും മൂന്നാമത്തെ മകള്‍ ഇഷാനിയും അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയിരുന്നു.
മമ്മൂട്ടി നായകനായി എത്തിയ ‘വണ്‍’ എന്ന സിനിമയിലൂടെയായിരുന്നു ഇഷാനിയുടെ സിനിമാ അരങ്ങേറ്റം. സോഷ്യൽ മീഡിയ ഇൻഫ്ലുുവൻസര്‍ കൂടിയായ ഇഷാനിയുടെ അടുത്ത ചിത്രം ജയറാമും മകന്‍ കാളിദാസും ഒരുമിച്ചെത്തുന്ന ‘ആശകള്‍ ആയിര’മാണ്. ഈ ചിത്രത്തില്‍ കാളിദാസിന്റെ നായികയായി എത്തുന്നത് ഇഷാനിയാണ്.
ഇപ്പോഴിതാ തന്റെ 25-ാം ജന്മദിനത്തില്‍ ബട്ടര്‍ഫ്ലൈ തീമിലുള്ള കോര്‍സെറ്റും സ്കര്‍ട്ടും ധരിച്ച് സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിടുയാണ് ഇഷാനി. പര്‍പ്പിള്‍ സ്ലീവ്ലെസ്സ് കോര്‍സെറ്റും ഫിഷ്ടെയ്ല്‍ സ്കര്‍ട്ടും ധരിച്ച് എലഗന്റ് ലുക്കിലുള്ള ഇഷാനിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാകുകയാണ്. ‘‘ഒരു ചിത്രശലഭത്തെപ്പോലെ കാണപ്പെടുക എന്നത് എന്റെ ബാല്യകാല സ്വപ്നമായിരുന്നു.. അതിൽ നിന്ന് വളരുന്നതിനുപകരം, ഞാൻ അത് എന്റെ 25-ാം ജന്മദിന തീം ആക്കി....’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ഇഷാനി ഇതിന്റെ വീഡിയോയും ചിത്രങ്ങളും പങ്കിട്ടിരിക്കുന്നത്. നിറയെ സ്റ്റോണ്‍ വര്‍ക്കുകളും സില്‍വര്‍ സീക്വന്‍സുകളുമടക്കം തിളങ്ങുന്ന ഔട്ട്ഫിറ്റില്‍ ഒരു ചിത്രശലഭം കണക്കെ പറന്നുയരുകയാണ് ഇഷാനി. താരപുത്രിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ആരാധകര്‍ ഏറ്റെടുക്കുകയാണ്. ശാന്തിനി എന്ന ഡിസൈനര്‍ ബ്രാന്‍ഡിന്റെ ഔട്ട്ഫിറ്റിലാണ് ഇഷാനി തിളങ്ങുന്നത്.