Sunday, March 15, 2026 Last Updated 48 Min 41 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Feb 2026 12.39 PM

മര്‍ക്കസ് സുവര്‍ണ്ണജൂബിലി സമ്മേളനത്തിലേക്ക് പ്രധാനമന്ത്രി എത്തുമോ?

uploads/news/2026/02/825861/modi-vm.jpg

ന്യൂഡല്‍ഹി: ബിജെപിയുടെ ഭരണത്തിന് കീഴില്‍ രാജ്യത്തെ മുസ്‌ളീങ്ങള്‍ സുരക്ഷിതരെന്ന് നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെ പ്രധാനമന്ത്രിയെ മര്‍ക്കസ് സുവര്‍ണ്ണജൂബിലി സമ്മേളനത്തിലേക്കും കാന്തപുരം ക്ഷണിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. 2027 ജനുവരിയില്‍ നടക്കാനിരിക്കുന്ന സമ്മേളനത്തിലേക്ക് പ്രധാനമന്ത്രിയെ ഇന്നലെ നടന്ന കൂടിക്കാഴ്ചയില്‍ കാന്തപുരം ക്ഷണിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞദിവസം പ്രധാനമന്ത്രിയുമായി ഔദ്യോഗിക വസതിയില്‍ കാന്തപുരം കുടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ നേരത്തേ നടത്തിയ കേരളയാത്രയുടെ ഭാഗമായുള്ള നിവേദനം സമര്‍പ്പിക്കാനാണെന്നായിരുന്നു കരുതിയത്. എന്നാല്‍ അദ്ദേഹം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യയില്‍ മുസ്‌ളീങ്ങള്‍ സുരക്ഷിതരാണെന്നും ഇന്ത്യയില്‍ മുസ്‌ളീങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ലെന്നും പള്ളികളും മദ്രസകളും അറബി പഠിപ്പിക്കുന്ന സ്ഥങ്ങും സുരക്ഷിതമാണെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് 2027 ജനുവരിയില്‍ നടക്കുന്ന മര്‍ക്കസില്‍ പ്രധാനമന്ത്രി പങ്കെടുക്കുമെന്നും കേരളത്തിലേക്ക് ക്ഷണിച്ചുകൊണ്ട് ക്ഷണക്കത്ത് കൊടുത്തതായും അഭ്യുഹങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

പക്ഷേ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല. പ്രധാനമന്ത്രി കാന്തപുരവുമായി കൂടിക്കാഴ്ച നടന്നതോടെ ബിജെപി ഭരണത്തില്‍ കേരളത്തിലെ മുസ്‌ളീങ്ങള്‍ക്കുള്ള ഭീതി ഒഴിവാകുന്നത് ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയായിരിക്കും. വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇപ്പോള്‍ തന്നെ സിപിഐ എമ്മുമായി സുന്നിവിഭാഗം അകല്‍ച്ചയിലേക്ക് പോകുകയുമാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW