-->
അഭിനയത്തിലെ തിരക്കുകള്‍ക്കിടയിലും തന്റെ മെഡിക്കല്‍ വിദ്യാഭ്യാസം വിജയകരാമയി പൂറത്തിയാക്കിയിരിക്കുകയാണ് നടി ശ്രീലീല. കഴിഞ്ഞ ദിവസം എംബിബിഎസ് ബിരുദദാന ചടങ്ങില്‍ നിന്നുളള ശ്രീലീലയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ തന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടി. ബിരുദദാന ചടങ്ങില്‍ നിന്നുളള ഏാനും ചിത്രങ്ങളും ശ്രീലീല പങ്കുവെച്ചിട്ടുണ്ട്. അമ്മയ്ക്കും മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമുളള ചിത്രങ്ങളാണ് ശ്രീലീല പങ്കുവെച്ചത്.
‘ഒരു നാഴികക്കല്ല്. അറിഞ്ഞോ അറിയാതെയോ നിങ്ങളും ഭാഗമായ ഒരു യാത്ര. മുഖംമൂടികളില്ലാത്ത എനിക്ക് ഞാനായിരിക്കാന്‍ കഴിഞ്ഞ ശാന്തമായ എന്റെ പുണ്യസങ്കേതം. നിങ്ങളുടെ ഈ പെണ്‍കുട്ടി അവളുടെ വാക്ക് പാലിച്ചിരിക്കുന്നു. ഇത് വെറുമൊരു ബിരുദം മാത്രമല്ല. ഇത് വളര്‍ച്ചയുടെയും വിശ്വാസത്തിന്റെയും, കണ്ണിരീന്റെയും, അതിജീവനത്തിന്റെയും പുതിയൊരു വ്യക്തിത്വത്തിലേക്കുളള പരിവര്‍ത്തനത്തിന്റെയും കഥയാണ്.
എന്റെ കുടുംബത്തിന്, സുഹൃത്തുക്കള്‍ക്ക്, സഹപ്രവര്‍ത്തകര്‍ക്ക്, പ്രത്യേകിച്ചും എന്റെ പരീക്ഷാ സമയങ്ങളില്‍ എനിക്ക് വേണ്ടി വിട്ടുവീഴ്ചകള്‍ ചെയ്യുകയും ആ പ്രതിസന്ധികളില്‍ ഒപ്പം നില്‍ക്കുകയും ചെയ്തവര്‍ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു. എനിക്ക് എന്നില്‍ തന്നെ വിശ്വാസം കുറവായിരുന്ന കാലത്ത് എന്നെ വിശ്വസിച്ച എല്ലാവര്‍ക്കും നന്ദി.
പ്രിയപ്പെട്ടവരേ, നിങ്ങളോടും ഞാൻ കടപ്പെട്ടിരിക്കുന്നു. നിങ്ങൾ എനിക്ക് നൽകിയ സമയത്തിന്. ഓരോ പുഞ്ചിരിക്കും, പ്രോത്സാഹന വാക്കുകൾക്കും, നിശബ്ദമായ പ്രാർത്ഥനകൾക്കും. ഈ അധ്യായം എന്നെ രൂപപ്പെടുത്തി. എന്നെ വിനീതയാക്കി. എന്നെ കരുത്തയാക്കി.
അതുകൊണ്ട്, എന്നെത്തന്നെ ഞാൻ വീണ്ടും പരിചയപ്പെടുത്തട്ടെ... സ്നേഹപൂർവ്വം, ഡോ ശ്രീലീല’- നടി കുറിച്ചു. പ്രശസ്ത ഗൈനക്കോളജിസ്റ്റായ തന്റെ അമ്മയുടെ പാത പിന്തുടർന്നാണ് ശ്രീലീല ഡോക്ടർ ബിരുദം നേടിയത്. ശിവകാർത്തികേയൻ നായകനായെത്തിയ പരാശക്തിയാണ് ശ്രീലീലയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.