Friday, March 13, 2026 Last Updated 13 Min 56 Sec ago English Edition
Todays E paper
Ads by Google
Thursday 18 Dec 2025 11.50 AM

ഇത് വേദനാജനകവും വിനാശകരവുമാണ്; എഐ ചിത്രങ്ങള്‍ക്കെതിരെ നടി ശ്രീലീല

sreeleela-
photo-www.instagram.com/sreeleela14/

നിര്‍മിത ബുദ്ധിയുടെ ദുരുപയോഗത്തിനെതിരെ പ്രതികരണവുമായി നടി ശ്രീലീല. എഐ ഉപയോഗിച്ച് നിര്‍മിച്ച ചിത്രങ്ങള്‍ കാണുന്നത് വേദനാജനകവും വിനാശകരവുമാണെന്ന് ശ്രീലീല സസമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. എഐ ദുരുപയോഗത്തെ സംബന്ധിച്ച വിവരങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ നടപടികള്‍ സ്വീകരിക്കുമെന്നും നടി അറിയിച്ചു.

‘എഐ ഉപയോഗിച്ച് സൃഷ്ടിച്ച അസംബന്ധങ്ങളെ പിന്തുണയ്ക്കരുതെന്ന് ഞാന്‍ എല്ലാ സാമൂഹികമാധ്യമ ഉപയോക്താക്കളോടും അഭ്യര്‍ഥിക്കുകയാണ്. സാങ്കേതികവിദ്യ ഉപയോഗിക്കുന്നതും ദുരുപയോഏിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. എന്റെ അഭിപ്രായത്തില്‍ സാങ്കേതിക വിദ്യയുടെ പുരോഗതി ഉപയോഗിക്കേണ്ടത് ജീവിതം ലളിതമാക്കാനാണ്, സങ്കീര്‍ണ്ണമാക്കാനല്ല .

ഓരോ പെണ്‍കുട്ടിയും ഒരു മകളും കൊച്ചുമകളും സഹോദരിയും കൂട്ടുകാരിയും സഹപ്രവര്‍ത്തകയുമാണ്. സുരക്ഷിതമായ സാഹചര്യത്തിലാണെന്ന ആത്മവിശ്വാസത്തിലാണ് ഞങ്ങള്‍ പ്രേക്ഷകര്‍ക്ക് വിനോദം പ്രദാനം ചെയ്യുന്ന ഇന്‍ഡസ്ട്രിയുടെ ഭാഗമാവുന്നത്. എന്റെ തിരക്കിട്ട ജീവിതം കാരണം ഓണ്‍ലൈനില്‍ നടക്കുന്ന പല കാര്യങ്ങളും ഞാന്‍ അറിഞ്ഞിരുന്നില്ല. ഇത് ശ്രദ്ധയില്‍ കൊണ്ടുവന്നതിന് എന്റെ അഭ്യുദയകാംക്ഷികള്‍ക്ക് നന്ദി.

ഞാന്‍ കാര്യങ്ങളെ സംയമനത്തോടെ സ്വീകരിച്ച് എന്റെ ലോകത്തേക്ക് ഒതുങ്ങാറുണ്ടായിരുന്നു. പക്ഷേ ഇത് വേദനാജനകവും വിനാശകരവുമാണ്. എന്റെ സഹപ്രവര്‍ത്തകര്‍ പലരും ഇതേ അവസ്ഥയിലൂടെ കടന്നുപോവുന്നതായി ഞാന്‍ മനസ്സിലാക്കുന്നു. ഞാന്‍ സംസാരിക്കുന്നത് എല്ലാവര്‍ക്കും വേണ്ടിയാണ്. പ്രേക്ഷകരില്‍ വിശ്വാസമര്‍പ്പിച്ച് ആത്മാഭിമാനത്തോടെയും അന്തസ്സോടെയും ഞങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു ’എന്നാണ് നടി കുറിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW