Friday, March 13, 2026 Last Updated 27 Min 32 Sec ago English Edition
Todays E paper
Ads by Google
Friday 13 Feb 2026 10.15 AM

ഇനി ഡോക്ടര്‍ ശ്രീലീല, എംബിബിഎസ് ഔദ്യോഗികമായി പൂര്‍ത്തിയാക്കി നടി ; അഭിനന്ദനപ്രവാഹം

sreeleela

തെന്നിന്ത്യന്‍ താരം ശ്രീലീല ഇനി ഔദ്യോഗികമായി ഡോക്ടര്‍. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ മെഡിക്കല്‍ വിദ്യാഭ്യാസം വിജയകരമായി പൂര്‍ത്തിയാക്കിയ നടി ബിരുദദാന ചടങ്ങില്‍ പങ്കെടുത്ത ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. അഭിനയത്തോടൊപ്പം മെഡിക്കല്‍ പഠനവും പൂര്‍ത്തിയാക്കിയത് താരത്തിന്റെ ജീവിതത്തിലെ അഭിമാനകരമായ നാഴികക്കല്ലായി മാറി.

സിനിമയും പഠനവും ഒരുപോലെകൊണ്ടുപോകാന്‍ ശ്രീലീല കാണിച്ച അപൂര്‍വമായ കഴിവിനെ ആരാധകരും ചലച്ചിത്ര പ്രവര്‍ത്തകരും പ്രശംസിച്ചു. 2021 ല്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയ താരം, തന്റെ ഗൈനക്കോളജിസ്റ്റായ അമ്മയുടെ പാത പിന്തുടര്‍ന്നാണ് ഈ നേട്ടം കൈവരിച്ചത്. ചലച്ചിത്ര മേഖലയില്‍ തരിക്കുളള നായികയായി നില്‍ക്കുമ്പോള്‍ തന്നെ ഇത്തരമൊരു നേട്ടം സ്വന്തമാക്കിയത് വലിയ വാര്‍ത്തയായിരിക്കുകയാണ്.

മാതൃഭാഷ തെലുങ്ക് ആണെങ്കിലും ശ്രീലീല ജനിച്ചതും വളര്‍ന്നതും അമേരിക്കയിലാണ്. സിനിമയില്‍ സജീവമായതിനുശേഷമാണ് ഇന്ത്യയില്‍ സ്ഥിരതാമസം തുടങ്ങിയത്. ഡോക്ടറായ അമ്മയുടെ പാത പിന്തുടര്‍ന്ന് ഡോക്ടറാകണമെന്നായിരുന്നു ശ്രീലീലയുടെ ആഗ്രഹം. അതിനിടയിലാണ് സിനിമയിലെത്തുന്നത്. 2017 ല്‍ ചിത്രഗദ എന്ന തെലുഗു സിനിമയില്‍ ബാലതാരമായി അഭിനയത്തില്‍ തുടക്കം കുറിച്ചു. 2019 ല്‍ കന്നഡ സിനിമയായ കിസ്സില്‍ നായികയായി. ഭഗവന്ത് കേസരി, ഗുണ്ടൂര്‍കാരം സിനിമയിലൂടെ തെലുങ്കിലെ മുന്‍നിര താരമായി മാറി. പുഷ്പ 2 വിലെ കിസിക് എന്ന പാട്ടിലെ ഐറ്റംഡാന്‍സോടെ നടി തരംഗമായി മാറി.

വളരെ ചെറുപ്രായത്തില്‍ തന്നെ ഭിന്നശേഷിക്കാരായ രണ്ട് കുട്ടികളെ ശ്രീലീല ദത്തെടുത്തിരുന്നു. 2022 ഫെബ്രുവരിയില്‍ വെറും 22 വയസ്സുളളപ്പോഴാണ് ഗുരു, ശോഭിത എന്നീ രണ്ട് ഭിന്നശേഷിക്കാര കുട്ടികളെ താരം ദത്തെടുത്തത്. ജൂണില്‍ 24 ാം പിറന്നാളിന് മുമ്പ് 2025 ഏപ്രിലില്‍ ഒരുപെണ്‍കുഞ്ഞിനെയും ശ്രീലീല ദത്തെടുത്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW