Thursday, March 12, 2026 Last Updated 3 Min 56 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Feb 2026 09.12 AM

എന്റെ ഏറ്റവും വലിയ അനുഗ്രഹം നീയാണ്; വിഘ്‌നേഷിനോട് നയന്‍താര

nayanthara
photo-www.instagram.com/nayanthara/

പ്രണയദിനത്തില്‍ മനോഹരമായ കുറിപ്പ് പങ്കുവെച്ച് നയന്‍താരയും വിഘ്‌നേഷ് ശിവനും. തന്റെ ഏറ്റവും വലിയ അനുഗ്രഹമാണ് വിഘ്‌നേഷ് എന്നാണ് നയന്‍താര കുറിച്ചത്. ഒപ്പം വിഘ്‌നേഷിനൊപ്പമുളള റൊമാന്റിക് ചിത്രങ്ങളും നയന്‍താര പങ്കുവെച്ചു.

ചിലര്‍ നമ്മളെ കണ്ടുമുട്ടുന്നതിനും എത്രയോ മുന്‍പേ നമ്മുടെ വിധിയില്‍ എഴുതപ്പെട്ടവരാണ്. എനിക്ക് നീ അങ്ങനെയുളള ഒരാളാണ്. എന്റെ ഉയിര്. എന്റെ ഏറ്റവും വലിയ അനുഗ്രഹം നീയാണ്. എന്റെ അമ്മയുടെ പ്രാര്‍ഥനകള്‍ ഹൃദയത്തിലേക്ക് എത്തുന്നതിന് തുല്യം. നിന്നോടൊപ്പം പത്ത് വര്‍ഷമായുണ്ട്. എന്നിട്ടും നീ ദൂരെയായിരിക്കുമ്പോള്‍ എല്ലാ ദിവസവും നിന്നെ മിസ് ചെയ്യുന്നു. നീയാണ് എന്റെ നിശബ്ദമായ ശക്തി. മനുഷ്യരൂപത്തിലുളള എന്റെ വീട്. സ്‌നേഹം, ക്ഷമ, വിശ്വാസം, കൃപ എന്നിവ പഠിപ്പിക്കാനായി ദൈവം നിന്നെ എന്റെ ജീവിതത്തിലേക്ക് അയച്ചതാണ്. നിന്നിലൂടെ ഞാന്‍ മനസ്സിലാക്കിയത് യഥാര്‍ഥ സ്‌നേഹം സൗമ്യവും സ്ഥിരവുമാണ്. നയന്‍താര കുറിച്ചു.

നിങ്ങളുടെ ഹൃദയത്തിലേക്ക് നോക്കിയാല്‍ യഥാര്‍ഥ സ്‌നേഹത്തിനുടമയെ ലഭിക്കും. അയാള്‍ നിങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും സ്‌നേഹം കൊണ്ട് നിറയ്ക്കും. അതിനുശേഷം നിങ്ങള്‍ സന്തോഷവാന്‍മാരാകും, രാജാവിനേക്കാള്‍ ധനികനാകും, ദേവതകളാല്‍ അനുഗ്രഹിക്കപ്പെട്ടവനാകും, ജീവിതത്തില്‍ എല്ലാം നേടിയവനായി നിങ്ങള്‍ മാറും. സ്‌നേഹത്തില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും പ്രണയദിനാശംസകള്‍ എന്നാണ് വിഘ്‌നേഷ് കുറിച്ചത്.

ഏഴ് വര്‍ഷത്തെ പ്രണയത്തിനുശേഷം ജൂണ്‍ ഒമ്പതിനാണ് നയന്‍താരയും വിഘ്‌നേഷും വിവാഹതിരായത്. അതേ വര്‍ഷം സെപ്റ്റംബറില്‍ ഇരുവര്‍ക്കും വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുട്ടികള്‍ ജനിച്ചു. ഉയിര്‍, ഉലക് എന്നിങ്ങനെയാണ് മക്കളുടെ പേരുകള്‍.

Ads by Google
Tuesday 17 Feb 2026 09.12 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW