-->
ഗോഡ് ഫാദര്‍ ഇല്ലാതെ സിനിമയിലെത്തി, പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ ദക്ഷിണേന്ത്യന്‍ സിനിമകളിലൂടെ ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന സൗത്ത് ഇന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാറായി വളര്‍ന്ന താരമാണ് നയന്‍താര. സൗന്ദര്യം കൊണ്ടും അഭിനയശേഷി കൊണ്ടും പല സൂപ്പര്‍ നായകന്മാരേക്കാള്‍ പ്രതിഫലം പറ്റുന്ന താരമാണ് നയന്‍താര. സിനിമ അഭിനയത്തിലൂടെയുള്ള വരുമാനം മാത്രമല്ല, പ്രൊഡ്യൂസറും, റസ്റ്റോറന്റ്, സ്‌കിന്‍ കെയര്‍ പ്രൊഡക്‌ട്റ്റ്, ഇന്‍വെസ്റ്റ്‌മെന്റ് എന്നിങ്ങനെ പല ബിസിനസ്സുകളിലൂടെയുള്ള വരുമാനവും നയന്‍സിനുണ്ട്.
പ്രണയിച്ച് വിവാഹം ചെയ്ത സംവിധായകന്‍ കൂടിയായ വിഘ്നേഷ് ശിവനും സറോഗസിയിലൂടെ ലഭിച്ച ഇരട്ടക്കുട്ടികളിലൂടെയും നയന്‍സ് തന്റെ സ്വകാര്യ ജീവിതത്തിലും തിളങ്ങി നില്‍ക്കുകയാണ്. മാതൃക ദമ്പതിമാരായ വിഘ്നേഷും മക്കള്‍ക്കൊപ്പം ജീവിതം ആസ്വദിക്കുകയാണിപ്പോള്‍. തങ്ങളുടെ പ്രണയ നിമിഷങ്ങളും, കുടുംബത്തിനൊപ്പമുള്ള സന്തോഷ നിമിഷങ്ങളും മക്കള്‍ക്കും വിഘ്നേഷിനുമൊപ്പമുള്ള യാത്രകളും ചിത്രങ്ങളുമെല്ലാം നയന്‍സ് സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്. ഇക്കഴിഞ്ഞ ദിവസം നയന്‍താരയുടെ 41-ാം ജന്മദിനമായിരുന്നു. ആരാധകരും സഹതാരങ്ങളുമടക്കം നിരവധി പേരാണ് താരത്തിന് സോഷ്യല്‍ മീഡിയയിലൂടെ ആശംസകള്‍ കുറിച്ചത്.
ഇപ്പോഴിതാ വിഘ്‌നേഷിന്റെ സ്വന്തം തങ്കമായ നയന്‍താരയ്ക്ക് ബര്‍ത്ത്ഡേ ഗിഫ്റ്റായി വിഘ്നേഷ് നല്‍കിയത് പത്ത് കോടി വിലമതിക്കുന്ന കാറാണ്. റോള്‍സ് റോയ്സ് ബ്ലാക്ക് ബാഡ്ജ് സ്പെക്ടര്‍ ആണ് സമ്മാനം നല്‍കിയത്. ‘‘ആഗ്രഹം പോലെ ജീവിക്കൂ...എന്റെ ഉയിരിന് ജന്മദിനാശംസകള്‍. നീ പിറന്ന ദിവസം ഒരു വരമാണ്. ഭ്രാന്തമായി, അഘാധമായി, സത്യസന്ധമായി നിന്നെ ഞാന്‍ പ്രണയിക്കുന്നു എന്റെ അഴകി... നിന്റെ വലിയ ഉയിരിന്റെയും കുട്ടി ഉയിരിന്റെയും ഉലകിന്റെയും പ്രിയപ്പെട്ടവരുടെയും സ്‌നേഹം...
എപ്പോഴും ഏറ്റവും മികച്ച നിമിഷങ്ങള്‍ നല്‍കി, സ്നേഹം നിറഞ്ഞ ജീവിതം നല്‍കി നമ്മെ എപ്പോഴും അനുഗ്രഹിച്ചതിന് നിറഞ്ഞ ഹൃദയത്തോടെ പ്രപഞ്ചത്തിനും സർവ്വശക്തനായ ദൈവത്തിനും നന്ദി പറയുന്നു...സമൃദ്ധമായ സ്നേഹം, അചഞ്ചലമായ പോസിറ്റീവിറ്റി, ശുദ്ധമായ മനസ്സ് എന്നിവയാൽ മാത്രം നിറഞ്ഞിരിക്കുന്നു...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് നയന്‍സിനും മക്കള്‍ക്കുമൊപ്പം കാറിനരികെ നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കിട്ട് വിഘ്നേഷ് കുറിച്ചത്. പുതിയ കാറിന്റെ ചിത്രങ്ങളും, അതിനൊപ്പമുള്ള മനോഹരമായ കുടുംബ നിമിഷങ്ങളും വിഘ്‌നേഷ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. തന്റെ തങ്കമാണ് നയന്‍ എന്നാണ് ഭര്‍ത്താവ് വിഘ്‌നേഷ് ശിവന്‍ എപ്പോഴും പറയാറുള്ളത്. അപ്പോള്‍പ്പിന്നെ തങ്കത്തിനുള്ള ബര്‍ത്ത് ഡേ വിഷസും, സമ്മാനവും എല്ലാം വിഘ്നേഷ് അല്പം സ്‌പെഷ്യല്‍ ആക്കുമല്ലോ.
2003 ല്‍ സിനിമാ ജീവിതം തുടങ്ങിയ നയന്‍താര സൗത്ത് ഇന്ത്യയിന്‍ ഏറ്റവും സമ്പന്നയായ നടിമാരില്‍ ഒരാളാണ്. 200 കോടിയോളം ആസ്തിയുണ്ട് നയന്‍സിന് എന്നാണ് കണക്കുകള്‍. ഇതാദ്യമായിട്ടല്ല നയന്‍താരയ്ക്ക് വിഘ്‌നേഷ് ഇത്രയും വില വരുന്ന സമ്മാനം നല്‍കുന്നത്. നേരത്തെ ഒരു ജന്മദിനത്തിന് ബെന്‍സ് കാര്‍ ആയിരുന്നു സമ്മാനിച്ചത്. അക്കൂട്ടത്തില്‍ തന്നെയാണ് ഈ പുതിയ റോള്‍സ് റോയിസും ചെന്ന് എത്തിയിരിക്കുന്നത്. ഇത് കൂടാതൈയും നിരവധി ആഡംബര കാറുകള്‍ നയന്‍സിനും വിക്കിയ്ക്കുമുണ്ട്.
അഭിനയ മികവിലൂടെയും കഠിനാധ്വാനത്തിലൂടെയുമാണ് നയന്‍താര ഇന്നത്തെ നിലയിലേക്ക് എത്തിയത്. ഈ പ്രായത്തിലും ഫിറ്റ്നെസ്സിനും സൗന്ദര്യത്തിനും താരം അതീവ ശ്രദ്ധ താരം നല്‍കാറുണ്ട്. ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും താരം മുടക്കാറില്ല. സ്വന്തമായി കോസ്‌മെറ്റിക് ഉല്‍പ്പന്നങ്ങളുടെ ബിസിനസും നയന്‍താരയ്ക്കുണ്ട്.