-->
നമ്മള്‍ എന്തു കഴിക്കണം?
ഒറോട്ടിയും നെയ്‌മീന്‍കറിയും?
പൊറോട്ടയും ഫിഷ് ൈഫ്രയും?
കപ്പയും മീന്‍കറിയും?
ഇതൊക്കെ 1947 ഓഗസ്‌റ്റ് 15-നു ശേഷം ഓരോരുത്തരുടേയും സ്വാതന്ത്ര്യമാണ്. അതില്‍ ഐക്യരാഷ്‌ടസഭയോ മനുഷ്യാവകാശ കമ്മിഷനോ പ്രതിപക്ഷമോ ഫാഷിസ്‌റ്റുകളോ ഇടപെടേണ്ടതില്ല.
മീനിന്റെ കാര്യം തന്നെ ഉദാഹരണം.
ജനാധിപത്യവ്യവസ്‌ഥിതിയില്‍ ചിലയാളുകള്‍ക്ക് ചില മത്സ്യത്തോട് ഇഷ്‌ടമുണ്ടാകും. ചിലയാളുകള്‍ ബീഫ് കഴിക്കും, മട്ടണ്‍ കഴിക്കും, ചിക്കന്‍ കഴിക്കും. പോത്തിറച്ചി കഴിക്കും. ഓരോരുത്തര്‍ക്കും ഓരോ ഇഷ്‌ടമാണ്.
ഈ ഇഷ്‌ടങ്ങള്‍ ആസ്വദിക്കുവാന്‍ എല്ലാവര്‍ക്കും തുല്യ അവസരം ഉണ്ടാകുമ്പോഴാണ് സാമൂഹികനീതി നടപ്പിലാകുന്നത്.
പാളയം ചന്തയിലെ മീന്‍
ഒരു നേതാവിന് നെയ്‌മീനാണ് ഇഷ്‌ടമെങ്കില്‍ നിങ്ങള്‍ക്കെന്തു നഷ്‌ടം? അദ്ദേഹം അത് കഴിച്ചോട്ടേ. പാളയം മീന്‍ മാര്‍ക്കറ്റില്‍ നിന്ന് ബ്രാഹ്‌മമുഹൂര്‍ത്തത്തില്‍ തന്നെ വാങ്ങി പാറശ്ശാലയില്‍ കൊണ്ടുപോയി കറിയാക്കണമെന്നു മാത്രം. പക്ഷേ, മീനിന്റെ മുള്ള് തൊണ്ടയില്‍ കുടുങ്ങാതെ നോക്കണം. പാളയത്തു നിന്ന് മീന്‍ വാങ്ങാന്‍ പോകുന്നവര്‍ വിശ്വസ്‌തരായിരിക്കണമെന്ന് പൊരുള്‍. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട. നമ്മള്‍ നോക്കിയും കണ്ടും മത്സ്യം തൊട്ടുകൂട്ടിയാല്‍ തുടര്‍ഭരണം ഉറപ്പാണ്.
ഭരണം വീണ്ടും കിട്ടിയാല്‍ നെയ്‌മീന്‍ മാത്രമല്ല, അയല പൊരിച്ചതും കരിമീന്‍ വറുത്തതും കൊടംപുളിയിട്ടു വച്ച നല്ല ചെമ്മീന്‍ കറിയുമൊക്കെ കൂട്ടി പിന്നൊരഞ്ചു വര്‍ഷംകൂടി തുമ്പപ്പൂ നിറമുള്ള ചെറുമണിച്ചോറുണ്ണാം.
അതൊന്നും പേരെങ്കില്‍ മധുരം, എരിവ്, കയ്‌പ്പ്, ഉപ്പ്, പുളി, രേതസ് എന്നീ ആറ് രസങ്ങള്‍ ചേര്‍ന്ന തമിഴക ദ്രാവിഡ മീന്‍കറികളെക്കുറിച്ച് ചോദിച്ചാല്‍ നമ്മുടെ സ്‌റ്റാലിനും കനിമൊഴിയുമൊക്കെ വ്യക്‌തമായി പറഞ്ഞു തരും.
മീനുകളുടെ ചാതുര്‍വര്‍ണ്യം
മീന്‍ കഴിക്കുന്നത് ഭരണഘടനപ്രകാരം ഒരു കുറ്റമല്ല. അവയെ എന്തായാലും എ ഗ്രേഡ്, ബി ഗ്രേഡ്, സി ഗ്രേഡ്, ലോക്കല്‍, ഏരിയ, ജില്ല എന്നൊന്നും തിരിച്ചിട്ടുമില്ല.ചാതുര്‍വര്‍ണ്യവ്യവസ്‌ഥ പ്രകാരം പേരുകളിട്ടും തൊട്ടുനോക്കിയും അവയെ അപമാനിക്കരുതെന്നു മാത്രം. പ്രത്യയശാസ്‌ത്രപരമായി വിചിന്തനം ചെയ്‌താല്‍ ഈ ഉലകത്തില്‍ രണ്ടു തരം മീനുകളാണ് പ്രധാനമായിട്ടുള്ളതെന്നു വ്യാഖ്യാനിക്കാം - ചൂരമീനും നെയ്‌മീനും. ചൂരമീന്‍ പ്രോലിറ്റേറിയനാണ്. നെയ്‌മീന്‍ ബൂര്‍ഷ്വാസിയും.
തൊഴിലാളിവര്‍ഗ സര്‍വാധിപത്യം വന്നാല്‍ ചൂരമീനാണ് താരം. എന്നാല്‍, സ്വാദിന്റെ കാര്യം വരുമ്പോള്‍ നെയ്‌മീനിനാണ് വോട്ട്. ആനത്തലയോളം വെണ്ണ കൊടുക്കുന്നതിലും നല്ലത് ഒരു പ്ലേറ്റ് നെയ്‌മീന്‍ ൈഫ്ര നല്‍കുന്നതാണ്. പക്ഷേ, വൈരുദ്ധ്യാത്മക ഭൗതികവാദ പ്രകാരം വിശകലനം ചെയ്‌താല്‍ എല്ലാ മീനുകളും തുല്യരാണ്.
ഈശാവാസ്യമിദം സര്‍വം!
എന്നാല്‍ ചില വലിയ മീനുകള്‍ കൂടുതല്‍ തുല്യരാണ്. 'ക്ക ന്റദ്ധണ്ഡന്റന്ഥ ന്റത്സനു നുത്ഭഗ്മന്റ, ്വഗ്മന്ധ ന്ഥഗ്നണ്ഡനു ന്റദ്ധണ്ഡന്റന്ഥ ന്റത്സനു ണ്ഡഗ്നത്സനു നുത്ഭഗ്മന്റ ന്ധന്റ ഗ്നന്ധനുത്സന്ഥ' എന്നാണല്ലോ ഓര്‍വലച്ചായന്‍ പണ്ടേ മൊഴിഞ്ഞിട്ടുള്ളത്.
പാളയത്തായാലും പാറശ്ശാലയിലായാലും ഈ സനാതനനസത്യത്തിന് ഇളക്കം തട്ടില്ല. അതുകൊണ്ട് നെയ്‌മീന്‍കറി തന്നെയാണ് നെയ്‌മുറ്റിയ വിപ്‌ളവകാരികള്‍ക്കും കിച്ചണ്‍ കാബിനറ്റിനും നല്ലത്.
മീനിന് കൊമ്പുണ്ടോ?
മീനിനെന്താ, കൊമ്പുണ്ടോയെന്ന് ഇതിനിടയില്‍ ചില നിരക്ഷര നിരീക്ഷകര്‍ ചോദിക്കുന്നുണ്ട്.
ഉണ്ട്! ചാളയ്‌ക്കും വരാലിനും ചൂരയ്‌ക്കും തിരുതയ്‌ക്കും നെയ്‌മീനിനും കൊമ്പുണ്ട്. കൊമ്പന്‍വരാല്‍ എന്നു കേട്ടിട്ടില്ലേ?
രാഷ്‌ട്രീയ - സാഹിത്യ- സാംസ്‌കാരിക - ഇലക്‌ഷന്‍ അന്തരീക്ഷത്തില്‍ നല്ല നെയ്‌മീന്‍ ഗന്ധം നിറഞ്ഞുനില്‍ക്കുന്ന ഈ വേളയില്‍ ഒരു മീനും - നെത്തോലി പോലും- ചെറിയ മീനല്ലെന്ന് മനസിലാക്കുകയാണ് ഏറ്റവും പ്രധാനം. എങ്കില്‍ മാത്രമേ കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ സാധിക്കുകയുള്ളൂ.
എഴുപതുകളിലെ യുവതലമുറ സോഷ്യലിസത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത് റഷ്യന്‍ നാടോടിക്കഥയിലെ വാളമീനിന്റെ കഥകള്‍ വായിച്ചാണെന്നത് മറ്റൊരു കാര്യം.
മീന്‍കറി
ഒരു മാര്‍ഗമാണ്
അന്നം ബ്രഹ്‌മമാണെന്നും കഞ്ഞിയും സാമ്പാറും മീന്‍കറിയും മറ്റും മറ്റും തയ്യാറാക്കി നല്‍കുന്നത് ബ്രഹ്‌മസാക്ഷാല്‍ക്കാരത്തിനും ഉദ്ദിഷ്‌ടകാര്യ സിദ്ധിക്കും സഹായിക്കുന്ന മന:ശാസ്‌ത്രപരമായ ലളിത മാര്‍ഗമാണെന്നും മനസിലാക്കിയ ജീനിയസുകളുടെ നാടാണിത്.
നമ്മുടെ ഇതിഹാസപുരുഷനായ നളന്‍ തന്റെ കൈപ്പുണ്യം ഒന്നുകൊണ്ടുമാത്രമാണ് വേഷപ്രച്‌ഛന്നനായി ഋതുപര്‍ണന്റെ രാജധാനിയില്‍ കയറിപ്പറ്റിയത്. ഇന്നായിരുന്നെങ്കില്‍ നല്ലൊരു നെയ്‌മീന്‍ കറി ഒന്നുകൊണ്ടു മാത്രം മൂപ്പര്‍ കാര്യം സാധിക്കുമായിരുന്നു.
നിഗ്രഹാനുഗ്രഹ ശക്‌തികളുള്ള ബ്രാഹ്‌മണര്‍ക്ക് സദ്യ നല്‍കി അവരെ തൃപ്‌തരായിയ ശേഷമായിരുന്നല്ലോ നമ്മുടെ രാജാക്കന്മാര്‍ തന്നിഷ്‌ടം പോലെ ഭരണയന്ത്രം തിരിച്ചിരുന്നത്.
കുമ്പളങ്ങിയുടെ പ്രശസ്‌തമായ തിരുതമീന്‍ നല്‍കിയാണ് ഒരു നേതാവ് പാര്‍ട്ടിയില്‍ ഉന്നത സ്‌ഥാനങ്ങള്‍ പിടിച്ചെടുത്തെതെന്നാണ് പുതിയ കാലത്തെ ഐതിഹ്യം.
നെഹ്രുവിന്റെ അടുപ്പക്കാരനായിരുന്ന എം.ഒ. മത്തായി നന്നായി സാമ്പാര്‍ ഉണ്ടാക്കിക്കൊടുത്താണ് നെഹ്രുജിയെ പാട്ടിലാക്കിയതെന്ന് കഥയുണ്ട്.
ബഷീര്‍ ഉണ്ടാക്കിയിരുന്ന കറികളുടെ സ്വാദും ഇതിനിടയില്‍ ഓര്‍ത്തുപോകുന്നു. സാഹിതീസഖ്യവുമൊക്കെയായി എം.പി. പോള്‍ കോട്ടയത്തു താമസിച്ചപ്പോള്‍ ബഷീര്‍ അവിടെ പലപ്പോഴും വരികയും അടുക്കളഭരണം ഏറ്റെടുക്കുകയും വിഭവങ്ങള്‍ ഉണ്ടാക്കുകയും ചെയ്‌തപ്പോള്‍ വിപുലമായ സൗഹൃദബന്ധങ്ങളും ആ മുറ്റത്തു വിരിഞ്ഞു. അങ്ങനെയൊക്കെയല്ലേ, കോട്ടയം അക്ഷരങ്ങളുടെ നാടായത്?
തമസോ മാ ജ്യോതിര്‍ഗമയ:
മേല്‌പത്തൂര്‍ നാരായണ ഭട്ടതിരിപ്പാടിന്റെ വാതരോഗം മാറ്റാന്‍ എഴുത്തച്‌ഛന്‍ നല്‍കിയ ഉപദേശം 'മീന്‍ തൊട്ടു കൂട്ടുക' എന്നതാണല്ലോ. അപ്പോള്‍, മീന്‍ വിരല്‍കൊണ്ടു തൊട്ടുനോക്കി പാകവും സ്വാദും പരിശോധിക്കുന്നതില്‍ ഒരു കുഴപ്പവുമില്ല. ഇപ്രകാരം സ്‌പര്‍ശിച്ച ശേഷം തൃപ്‌തിയായില്ലെങ്കില്‍ ചാള കൊടുത്ത് ചൂര വാങ്ങുകയും ചൂര കൊടുത്ത് നെയ്‌മീന്‍ വാങ്ങുകയുമാണ് ശരിയായ പൊളിറ്റിക്‌സ്. സമസ്‌തരംഗങ്ങളിലും കാര്യസിദ്ധിക്ക് നെയ്‌മീന്‍ കറിപ്രസാദം പോലുളള കിടിലന്‍ സംഗതികള്‍ ഈശ്വരന്മാര്‍ക്ക് നേദിക്കുന്നത് നല്ല ഫലം ചെയ്യും. ഈ പ്രായോഗിക സത്യം അറിയാത്ത രാഷ്‌ട്രീയക്കാര്‍ക്കും കലാകാരന്മാര്‍ക്കും എഴുത്തുകാര്‍ക്കും ഇനിയെങ്കിലും ഈ ഐഡിയ മനസ്സില്‍ തെളിയട്ടെ!
അവറ്റകള്‍ക്ക് കൂടുതല്‍ സ്‌ഥാനമാനങ്ങളും അവാര്‍ഡുകളും സ്‌ഥാനാര്‍ത്ഥിത്വവും വൈകുണ്‌ഠപ്രാപ്‌തിയും ലഭിക്കട്ടെ!
ത്സണ്മത്സന്റണ്ഡഗ്നഗ്മ്രണ്ഡനുഗ്നദ്ദണ്ഡന്റദ്ധ.്യഗ്നണ്ഡ