-->
പത്തനംതിട്ട: ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിന്‍ ഷെറിന്‍ ഏബ്രഹാമിന്റെ മാതാപിതാക്കളെ മല്ലപ്പള്ളിയിലെ വീട്ടിലെത്തി ആശ്വസിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
കോഴിക്കോട് നിര്‍മിക്കുന്ന അവയവം മാറ്റിവയ്‌ക്കല്‍ ആശുപത്രിക്ക് ആലിന്‍ ഷെറിന്‍ ഏബ്രഹാമിന്റെ പേര് നല്‍കുന്നതു സര്‍ക്കാരിന്റെ പരിഗണയിലാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്, മുന്‍ എം.എല്‍.എ: രാജു ഏബ്രഹാം തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വീട്ടിലെത്തി മാതാപിതാക്കളെ കണ്ടു.