-->
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തവരാരും നിരാശരായി മാറിനില്‍ക്കരുതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ. ആന്റണി.ടിക്കറ്റ് ലഭിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടി പ്രവര്‍ത്തനത്തില്‍നിന്നു വിട്ടുനില്‍ക്കുന്നത് പാര്‍ട്ടിക്ക് അനുകൂലമല്ല. പ്രധാന ലക്ഷ്യം പിണറായി വിജയന്‍ സര്‍ക്കാരിനെ അധികാരത്തില്‍നിന്നു പുറത്താക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വീക്ഷണം സുവര്‍ണ ജൂബിലി ആഘോഷം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു എ.കെ. ആന്റണി.
മത്സരിക്കാന്‍ ഇത്തവണ അവസരം ലഭിച്ചില്ലെങ്കില്‍പ്പോലും യു.ഡി.എഫ്. അധികാരത്തിലെത്തുമ്പോള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് യോജിച്ച അവസരങ്ങള്‍ കിട്ടും. ആരെല്ലാം എം.എല്‍.എയാകുന്നു എന്നതല്ല പ്രശ്‌നം. കേരളത്തില്‍ ഭരണമാറ്റം കൊണ്ടുവരികയാണു പ്രധാന ലക്ഷ്യം. മുമ്പ് രണ്ടു സ്‌ഥാനാര്‍ഥികള്‍ വന്നാലും പാര്‍ട്ടിയില്‍ വലിയ തര്‍ക്കങ്ങളുണ്ടായിരുന്നു. ഇന്ന് നിരീക്ഷകരുടെ ശിപാര്‍ശയുടെ അടിസ്‌ഥാനത്തിലാണ് തീരുമാനങ്ങളെടുക്കുന്നത്. സ്‌ഥാനാര്‍ഥി ആരെന്നതിനെക്കാള്‍ പാര്‍ട്ടിവിജയത്തിനായി ഒന്നിച്ച് പ്രവര്‍ത്തിക്കുകയാണു വേണ്ടത്. 1977 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും യു.ഡി.എഫും നേടിയ ഐതിഹാസിക വിജയം എടുത്തുപറഞ്ഞ ആന്റണി, അന്ന് സീറ്റ് നിഷേധിക്കപ്പെട്ടിട്ടും പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ച തച്ചടി പ്രഭാകരനെ ഉദാഹരണമായി ചൂണ്ടിക്കാട്ടി.
1977 ല്‍ വന്‍ വിജയമാണു കോണ്‍ഗ്രസ് നേടിയത്. അന്നു സീറ്റ് ലഭിക്കാത്തതിന്റെ നിരാശയെ മറികടന്ന് പാര്‍ട്ടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച തച്ചടി 1980 ല്‍ വിജയിച്ച് സംസ്‌ഥാന ധനകാര്യ മന്ത്രിയായി. സീറ്റ് ലഭിക്കാത്തവര്‍ തച്ചടിയെ മാതൃകയാക്കണം. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ അവസരം ലഭിക്കാത്തവരെ കെ.പി.സി.സിയും പുതിയ മന്ത്രിസഭയും പരിഗണിക്കുമെന്നും ആന്റണി പറഞ്ഞു. രാജ്യത്ത് വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുന്ന ബി.ജെ.പിയെ ദുര്‍ബലമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
്ര