-->
കൊപ്പല്‍: രാജ്യത്തെ ഞെട്ടിച്ച തുംഗഭദ്ര കൊലപാതക, പീഡനക്കേസ് പ്രതികള്‍ക്കു വധശിക്ഷവിധിച്ച് കര്‍ണാടക കോടതി. വിദേശ വനിതയടക്കം രണ്ടുപേരെ കൂട്ടബലാത്സംഗം ചെയ്യുകയും പുരുഷ വിനോദസഞ്ചാരിയെ കനാലില്‍ തള്ളിയിട്ടു കൊല്ലുകയും ചെയ്‌ത ഹന്ദിമല്ല എന്ന മല്ലേഷ്, സായ്, ശരണപ്പ എന്നിവര്‍ക്കാണു ഗംഗാവതി ജില്ലാക്കോടതി പരമാവധി ശിക്ഷ വിധിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യമെന്നു വിശേഷിപ്പിച്ചായിരുന്നു വിധിപ്രസ്‌താവം.
കഴിഞ്ഞവര്‍ഷം മാര്‍ച്ച് ആറിനു രാത്രി ഹംപിയിലെ സനപുരയ്‌ക്കു സമീപം തുംഗഭദ്ര ലെഫ്‌റ്റ് ബാങ്ക് കനാലിനടുത്താണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. പ്രതികള്‍ ആവശ്യപ്പെട്ട പണം നല്‍കാതിരുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തിലും കൂട്ടബലാത്സംഗത്തിലും കലാശിക്കുകയായിരുന്നു. തദ്ദേശീയരായ സുഹൃത്തുക്കള്‍ക്കൊപ്പം ഇസ്രയേലില്‍നിന്നെത്തിയ വനിതകള്‍ അടങ്ങുന്ന വിനോദസഞ്ചാരികളോടും ഹോം സ്‌റ്റേ നടത്തിപ്പുകാരിയോടുമായിരുന്നു പ്രതികളുടെ അതിക്രമം. പ്രകോപിതരായ പ്രതികള്‍ മൂന്നു പുരുഷ വിനോദസഞ്ചാരികളെ കനാലിലേക്കു തള്ളിയിട്ടശേഷം ഇേ്രസലി വനിതയെയും ഹോം സ്‌റ്റേ നടത്തിപ്പുകാരിയെയും കൂട്ടബലാത്സംഗത്തിനിരയാക്കി. കനാലില്‍വീണ രണ്ടുസഞ്ചാരികള്‍ നീന്തി രക്ഷപ്പെട്ടു. പക്ഷേ, ഒഡീഷയില്‍നിന്നുള്ള സഞ്ചാരി മുങ്ങിമരിച്ചു. സംഭവം രാജ്യത്തെ ഞെട്ടിക്കുകയും ശക്‌തമായ പ്രതിഷേധത്തിനു വഴിവയ്‌ക്കുകയും ചെയ്‌തിരുന്നു.