-->
കോട്ടയം: കേരള സര്‍ക്കാര്‍ ഓഡിറ്ററായി മുഖ്യമന്ത്രി പിണറായി വിജയനെ തന്നെ നിയമിക്കമെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി.സി.തോമസ്. കണക്കുകള്‍ ഏതൊക്കെ രീതിയിലാണ് മനസിലാക്കേണ്ടതെന്നും വിശകലനം ചെയ്യേണ്ടതെന്നും കള്ളത്തരങ്ങള്‍ മറച്ചുവയ്‌ക്കേണ്ടതെന്നും അദ്ദേഹത്തിന് അറിയാം. അത് കേരളത്തിന് മൊത്തത്തില്‍ പ്രയോജനം ചെയ്യും. ശബരിമല കൊള്ളയുടെ കൂടെ അയ്യപ്പ സംഗമം കൂടിയായപ്പോള്‍ മലയാളികളുടെ നെഞ്ച് തകര്‍ന്നിരിക്കുകയാണ്. സര്‍ക്കാരിനെ മാറ്റണം എന്ന് പലരും പറയുന്നുണ്ടെങ്കിലും, പെട്ടെന്നു ചെയ്യാവുന്നത് പിണറായി വിജയനെ ഓഡിറ്ററായി നിയമിക്കുക എന്നതാണ്. നല്ല രീതിയിലുള്ള ഓഡിറ്റ് റിപ്പോര്‍ട്ട് വരുമ്പോള്‍, കണക്കുകളൊക്കെ ശരിയാണ് എന്ന് വന്നു കൊള്ളുമെന്നും പി.സി തോമസ് പരിഹസിച്ചു.